Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2019 5:02 AM IST Updated On
date_range 13 May 2019 5:02 AM ISTആഡംബര കാറുകളുടെ എംബ്ലം മോഷ്ടിക്കുന്നത് പതിവാകുന്നു
text_fieldsbookmark_border
കോഴിക്കോട്: ആഡംബര കാറുകളുടെ എംബ്ലം മോഷ്ടിക്കുന്നത് നഗര പരിധിയിൽ പതിവാകുന്നു. ബെൻസ്, ബി.എം.ഡബ്ല്യൂ, ഒൗഡി തുടങ ്ങി വൻ വിലയുള്ള കാറുകളുടെ എംബ്ലങ്ങളാണ് മോഷ്ടിക്കുന്നത്. ഫറോക്ക് പേട്ടയിലെ സുഹൃത്തിൻെറ വീട്ടിൽ നിർത്തിയിട്ട തിരുവണ്ണൂർ സ്വദേശി ഇറാഷിൻെറ ബി.എം.ഡബ്ല്യൂ കാറിൻെറ മുന്നിലെയും പിന്നിലെയും എംബ്ലങ്ങൾ വെള്ളിയാഴ്ച രാത്രി മോഷണം പോയി. ഇറാഷ് ഫ്ലാറ്റിൽ താമസിക്കുന്നതിനാൽ കാറ് സുഹൃത്തിൻെറ വീടിൻെറ പോർച്ചിൽ നിർത്തിയിട്ട് മൂടിയിട്ടതായിരുന്നു. മുൻവശത്തെ എംബ്ലങ്ങൾക്ക് യഥാക്രമം 17,000വും 5000വും പിൻവശത്തെ എംബ്ലത്തിന് 7800 രൂപയും വിലയുണ്ട്. രണ്ടുദിവസം മുമ്പ് ഇതേ സ്ഥലത്തുനിന്ന് ഇതേ വാഹനത്തിൻെറ ബോണറ്റിനുമുകളിലെ എംബ്ലം മോഷണം പോയിരുന്നു. തുടർന്ന് വാങ്ങിയിട്ട പുതിയ എംബ്ലമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. കഴിഞ്ഞയാഴ്ച കല്ലായി, അരീക്കാട് എന്നിവിടങ്ങളിലും സമാന കവർച്ച ഉണ്ടായിരുന്നു. കാറുകളുടെ എംബ്ലം മോഷണത്തിനുപിന്നിൽ വൻ മാഫിയ പ്രവർത്തിക്കുന്നതായാണ് വിവരം. നഗര പരിധിയിൽ ഫറോക്ക്, ചെമ്മങ്ങാട്, ടൗൺ, നടക്കാവ്, ചേവായൂർ തുടങ്ങിയ സ്റ്റേഷനുകളിലെല്ലാം ഇത്തരം കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസുകളുണ്ട്. വട്ടാംപൊയിൽ സ്വദേശിയുടേതുൾപ്പെടെ ചില കാറുകളുടെ എംബ്ലം അഞ്ചുതവണ കവർന്നിരുന്നു. നേരത്തേ കോളജ് വിദ്യാർഥികളുൾപ്പെടുന്ന മോഷണ സംഘത്തെ നടക്കാവ് പൊലീസ് പിടികൂടിയിരുന്നു. പഴയ ബൈക്കുകൾ കവർന്ന് വിൽക്കുന്നതിന് സമാനമായ ലാഭം കിട്ടുമെന്നത് മുൻനിർത്തിയാണ് ഇത്തരം മോഷണം ആരംഭിച്ചെതന്നാണ് അന്ന് പിടിയിലായവർ വ്യക്തമാക്കിയത്. വൻ ലാഭം കിട്ടുമെന്നതിനാൽ ചില സംഘങ്ങൾ വിദ്യാർഥികളെയടക്കം രംഗത്തിറക്കി ഇത്തരം മോഷണങ്ങൾ പതിവാക്കുകയാണ്. നേരത്തേ കോഴിക്കോട് ബീച്ചിലായിരുന്നു ഇത്തരത്തിൽ കവർച്ചകൾ കൂടുതൽ നടന്നത്. സായാഹ്നം ആസ്വദിക്കാനും മറ്റും എത്തുന്നവരുടെ കാറുകൾ പാർക്ക് െചയ്താലുടൻ എംബ്ലങ്ങൾ പറിച്ചെടുത്ത് ബൈക്കിലും മറ്റും കടന്നുകളയുകയായിരുന്നു പതിവ്. ബീച്ചിൽ പൊലീസ് എയ്ഡ്പോസ്റ്റും പൊലീസ് പട്രോളിങും ശക്തമാക്കിയതോടെ ഇതിന് കുറവുണ്ടായി. നിലവിൽ വീടുകളിലും മറ്റും നിർത്തിയിടുന്ന കാറുകളുടെ എംബ്ലങ്ങളാണ് കൂടുതലും കവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story