Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2019 5:02 AM IST Updated On
date_range 12 May 2019 5:02 AM ISTബസ്സ്റ്റാൻഡുകളിൽ കുഴികളടച്ചില്ല
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിൽ ബസ്സ്റ്റാൻഡുകളിലെ കുഴികൾ യാത്രക്കാർക്ക് ദുരിതം തീർക്കുന്നു. പാളയത്തും മാവൂർ റോഡ് മെ ാഫ്യൂസിൽ സ്റ്റാൻഡിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പാളയത്ത് കഴിഞ്ഞ ദിവസം വേനൽമഴയിൽ കുഴികളിൽ വെള്ളം തളംെകട്ടിയുണ്ടായ ദുരിതം ചില്ലറയായിരുന്നില്ല. നിരവധി പേരാണ് ചളിവെള്ളത്തിൽ കുളിച്ചത്. ദിവസങ്ങൾക്കകം മഴ കനത്താലുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള ആശങ്കയിലാണ് യാത്രക്കാരും സ്റ്റാൻഡിലെ തൊഴിലാളികളും. പാളയം സ്റ്റാൻഡിലെ കിഴക്കേ ഭാഗത്താണ് വൻ കുഴികളുള്ളത്. കുറ്റിക്കാട്ടൂർ, എടവണ്ണപ്പാറ ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ഭാഗമാണിത്. പാളയം പച്ചക്കറി മാർക്കറ്റിലേക്കുള്ള പ്രധാന വഴി കൂടിയായ ഇവിടെ നിരവധി ഭാഗങ്ങളിൽ കുഴി രൂപപ്പെട്ട് മെറ്റൽ പുറത്തായിട്ടുണ്ട്. സ്റ്റാൻഡിലേക്കും മാർക്കറ്റിലേക്കുമുള്ള യാത്രക്കാർ മറിഞ്ഞുവീഴുന്നത് സ്ഥിരം സംഭവമാണ്. എം.എം. അലി റോഡിലേക്കുള്ള കവാടത്തിലാണ് ഏറ്റവും വലിയ കുഴി. നിരന്തരമുള്ള പരാതിക്കൊടുവിൽ പാളയം സ്റ്റാൻഡിൽ പടിഞ്ഞാറ് ഭാഗം നിലം കോൺക്രീറ്റ് ചെയ്ത് വൃത്തിയാക്കിയിരുന്നു. ഈ ഭാഗത്തു നിന്നുള്ള മഴവെള്ളവും ഇപ്പോൾ കിഴക്കു ഭാഗത്ത് തളം കെട്ടുകയാണ്. മാവൂർ റോഡ് മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ കിഴക്കും പടിഞ്ഞാറും ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ടു. ബസുകൾ കുഴിയിൽപെട്ട് ആടിയുലയുന്നത് സ്ഥിരമാണ്. പടിഞ്ഞാറ് ഭാഗത്തെ കുഴിയിൽ കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തു ചാടിയിട്ടുണ്ട്. സ്റ്റാൻഡിനകത്ത് ബസുകൾ നിർത്തുന്ന ഭാഗത്ത് ഇറങ്ങി നടക്കരുതെന്നാണ് ചട്ടമെങ്കിലും ബസുകൾ പുറപ്പെട്ടാൽ ട്രാക്കിൽ യാത്രക്കാർ ഒാടിക്കയറുന്നത് സ്ഥിരമാണ്. ബസുകൾ പുറപ്പെടുന്നതു വരെ വിദ്യാർഥികൾ ട്രാക്കിൽ കാത്തുനിന്ന് ഒാടിക്കയറുന്നതും സ്ഥിരമാണ്. പലപ്പോഴും യാത്രക്കാർ തടഞ്ഞുവീഴുന്നതും പതിവാണ്. ബസുകളുടെയും രാത്രി സ്റ്റാൻഡിൽ സാധനങ്ങളുമായെത്തുന്ന മറ്റു വാഹനങ്ങളുടെയും ടയറുകൾ കമ്പിയിൽ തട്ടി കേടാവുന്നത് സ്ഥിരമാണെന്ന് തൊഴിലാളികളും വ്യാപാരികളും പറയുന്നു. നേരത്തേ ടാർ ചെയ്തിരുന്ന മാവൂർ റോഡ് മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് വ്യാപകമായി തകർന്നതിനെ തുടർന്നാണ് കോൺക്രീറ്റ് സ്ലാബുകൾ പതിച്ചത്. പടം ab
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story