Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2019 5:01 AM IST Updated On
date_range 11 May 2019 5:01 AM ISTറോഡ് നവീകരണം പാതിവഴിയിൽ; നാട്ടുകാർ ദുരിതത്തിലായി
text_fieldsbookmark_border
ബേപ്പൂർ: റോഡ് നവീകരണം പാതിവഴിയിൽ ഉപേക്ഷിച്ചതിനാൽ പൊടിശല്യം കാരണം ജനങ്ങൾ ദുരിതത്തിലായി. ജനസാന്ദ്രതയേറിയ മാറാട് പ്രദേശത്തെ പ്രധാന സഞ്ചാരമാർഗമായ ഓൾഡ് മിലിട്ടറി റോഡാണ് നവീകരണത്തിൻെറ മറവിൽ പാതിവഴിയിൽ പ്രവൃത്തി ഉപേക്ഷിച്ചത്. തീരദേശ റോഡായ ഓൾഡ് മിലിട്ടറി റോഡിൽ, കോയവളപ്പ് പുതിയ നിരത്ത് ജങ്ഷൻ മുതൽ ഗോതീശ്വരം വരെയുള്ള മൂന്ന് കി.മീറ്റർ നീളമാണ് ദേശീയപാതയുടെ നിലവാരത്തിൽ നവീകരണത്തിന് തുടക്കമിട്ടത്. പ്രവർത്തി യഥാസമയം പൂർത്തിയാകാത്തതാണ് മാറാട് പ്രദേശത്തുകാരുടെ ദുരിതത്തിന് കാരണമായത്. പഴയ റോഡിന് മുകളിൽ രണ്ട് ഇഞ്ച് ബോളർ ഇട്ട് നിരത്തി മുകളിൽ പാറപ്പൊടി ഇട്ടതിനുശേഷം പ്രവൃത്തി പാതിവഴിയിൽ നിർത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. വാഹനങ്ങൾ നിരന്തരം യാത്രചെയ്യുന്നത് കാരണം റോഡ് റോളർ ഉപയോഗിച്ച് അമർത്തിയ പാറപ്പൊടി ഇളകി പ്രദേശമാകെ പറക്കുകയാണ്. തീരപ്രദേശമായതിനാൽ പൊതുവേ എപ്പോഴും കാറ്റ് അടിച്ചുകൊണ്ടിരിക്കും. വാഹനങ്ങളുടെ സഞ്ചാരം വർധിക്കുന്നതോടെ പരസ്പരം കാണാൻ കഴിയാത്ത രൂപത്തിൽ പ്രദേശമാകെ പൊടിയിൽ മുങ്ങുകയാണ്. റോഡിൻെറ ഇരുഭാഗത്തുമുള്ള വീടുകൾക്കുള്ളിൽ കഴിയുവാനോ പുറത്തിറങ്ങാനോ സാധിക്കുന്നില്ല. വസ്ത്രങ്ങൾ അലക്കി ഇടാൻ കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story