Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്വാലാലമ്പൂർ...

ക്വാലാലമ്പൂർ നൃത്തോത്സവത്തിൽ നിളാ നാഥിന്​ പുരസ്​കാരം

text_fields
bookmark_border
കോഴിക്കോട്: ക്വാലാലമ്പൂർ ടെമ്പിൾ ഓഫ് ഫൈൻ ആർട്സിൽ നടന്ന അന്തർദേശീയ നൃത്തോത്സവത്തിൽ കോഴിക്കോട്ടുകാരിക്ക് പുരസ്കാരം. കക്കോടി സ്വദേശിനിയും ചേളന്നൂർ എ.കെ.കെ.ആർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയുമായ നിളാ നാഥിനാണ് കലാ കാമരി സമ്മാൻ പുരസ്കാരം ലഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി നാൽപതോളം പ്രമുഖ വേദികളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. സദനം ശശിധരനിൽ നിന്ന് മൂന്നാം വയസ്സിൽ നൃത്തച്ചുവടുകൾ സ്വായത്തമാക്കിയ നിളാ നാഥ് കലാമണ്ഡലം സത്യവ്രതൻെറ ശിഷ്യയാണ്. മോഹിനിയാട്ടത്തിൽ പല്ലവി കൃഷ്ണൻെറയും ഭരതനാട്യത്തിൽ ഡോ. ഹർഷൻ സെബാസ്റ്റ്യൻ ആൻറണിയുടെയും കുച്ചിപ്പുടിയിൽ സജേഷ് താമരശ്ശേരിയുടെയും കീഴിൽ നൃത്തം പരിശീലിക്കുകയാണ്. ഛത്തിസ്ഗഢിൽ നടന്ന ദേശീയ നൃത്തോത്സവത്തിൽ ചൈൽഡ്‌ ആർട്ടിസ്റ്റ് അവാർഡ്, കോയമ്പത്തൂരിൽ നടന്ന ഓജസ് ഡാൻസ് ഫെസ്റ്റിൽ ബാല ഓജസി അവാർഡ്, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് അസോസിയേഷൻ ദുബൈയിൽ നടത്തിയ ഡാൻസ് ഫെസ്റ്റിൽ നൃത്തപ്രതിഭ അവാർഡ്, ബംഗളൂരുവിൽ നടന്ന നാഗതാരകം ഫെസ്റ്റിൽ കലാകേളി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇൗ വർഷം ഒഡിഷയിൽ നടന്ന കലിംഗവാൻ നൃത്തോത്സവത്തിൽ കലാ ഭദ്ര അവാർഡും ലഭിച്ചു. 'മാധ്യമ'ത്തിലെ എ. ബിജുനാഥിൻെറ മകളാണ് നിളാ നാഥ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story