Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2019 5:02 AM IST Updated On
date_range 7 May 2019 5:02 AM ISTജില്ല ഇ ഡിവിഷന്‍: കടത്തനാട്, എം.ജി.എം അക്കാദമികള്‍ ഫൈനലില്‍
text_fieldsbookmark_border
കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച കെന്‍സ വെല്‍നസ് ഫുട്ബാള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇ ഡ ിവിഷനില്‍ കടത്തനാട് രാജ ഫുട്ബാള്‍ അക്കാദമിയും എം.ജി.എം ഫുട്ബാള്‍ അക്കാദമിയും ഫൈനലില്‍. തിങ്കളാഴ്ച നടന്ന ആദ്യ സെമിയില്‍ കടത്തനാട് രാജ അക്കാദമിയും മര്‍ച്ചൻറ് ക്ലബും നിശ്ചിതസമയം പൂര്‍ത്തിയായപ്പോള്‍ ഓരോ ഗോള്‍വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. തുടര്‍ന്ന് ടൈബ്രേക്കറില്‍ നാലുവീതം ഗോളുകളുമായി സമനില പാലിച്ചതോടെ സഡന്‍ഡത്തില്‍ ഏഴിനെതിരെ എട്ട് ഗോളുകള്‍ക്ക് കടത്തനാട് ഫൈനല്‍ ബര്‍ത്തുറപ്പിക്കുകയായിരുന്നു. രണ്ടാമത്തെ മത്സരത്തില്‍ എം.ജി.എം ഫുട്ബാള്‍ അക്കാദമി ഏകപക്ഷീയമായ ഒരു ഗോളിന് എ.ബി.സി ഫുട്ബാള്‍ ക്ലബിനെ പരാജയപ്പെടുത്തി. എ ഡിവിഷനില്‍ ഫാറൂഖ് കോളജ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റിയല്‍ മലബാര്‍ എഫ്.സിയെ പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story