Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 5:03 AM IST Updated On
date_range 21 April 2019 5:03 AM ISTഅഹമ്മദ് ബേപ്പൂർ; മൈക്ക് അനൗൺസ്മെൻറിൽ നാല് പതിറ്റാണ്ട്
text_fieldsbookmark_border
അഹമ്മദ് ബേപ്പൂർ; മൈക്ക് അനൗൺസ്മൻെറിൽ നാല് പതിറ്റാണ്ട് ഫറോക്ക്: ''ഇരുപത്തിമൂന്നിൻെറ പ്രഭാതം പൊട്ടിവിടരുമ്പോൾ നിങ്ങളുടെ മനസ്സെന്ന മാണിക്യ കൊട്ടാരത്തിൽ സൂക്ഷിച്ചുവെച്ചിട്ടുള്ള വിലമതിക്കാനാകാത്ത സമ്മതിദാനം കോഴിക്കോട്ടിൻെറ വികസന നായകൻ...'' എന്ന് അകലെനിന്ന് നല്ല ഘനഗാംഭീര്യമുള്ള ശബ്ദത്തിൽ കേട്ടുതുടങ്ങുമ്പോഴേക്കും ബേപ്പൂർ മണ്ഡലക്കാർക്കറിയാം അത് അഹമ്മദിൻെറ ജീപ്പ് പ്രചാരണമാണെന്ന്. നാടിനെ പിടിച്ചുകുലുക്കി വരാനിരിക്കുന്ന വി.ഐ.പിയുടെ വരവ് അറിയിക്കുന്നതിന് എന്നും മുന്നിൽ യു.ഡി.എഫ് ക്യാമ്പിൽ ബേപ്പൂർ സ്വദേശിയായ അഹമ്മദിന് തന്നെ. മൈക്ക് പ്രചാരണം കഴിഞ്ഞ നാലു പതിറ്റാണ്ടായി ഒരു പ്രഫഷനൽ തൊഴിലായി സ്വീകരിച്ചിട്ടുള്ള 63കാരനായ അഹമ്മദ് എന്നും എല്ലാവർക്കും പ്രിയങ്കരനാണ്. സ്വതസിദ്ധശൈലിയിൽ ഇടിമുഴക്കംപോലെ കേൾവിക്കാരുടെ കാതിലും നെഞ്ചിലും വന്ന് പതിക്കും ഇദ്ദേഹത്തിൻെറ ഒറ്റശ്വാസത്തിലുള്ള പഞ്ച് ഡയലോഗുകൾ. 1979ൽ താൻ സഞ്ചരിച്ച സൈക്കിളും ബസും തമ്മിൽ കുണ്ടായിത്തോട് വെച്ചുണ്ടായ അപകടത്തിൽ ഇടതുകാൽ മുറിച്ചുമാറ്റി വെപ്പുകാലുമായി ചോദ്യചിഹ്നമായി നിൽക്കുമ്പോഴും അഹമ്മദ് തോറ്റുകൊടുക്കാൻ തയാറായില്ല. ഭാര്യയും രണ്ട് മക്കളുമുള്ള ഇദ്ദേഹം ഇന്നും വാടക വീട്ടിലാണ് താമസം. ഈ കത്തുന്ന ചൂടിലും ഇദ്ദേഹം തിരക്കിലാണ്. എതിരാളിയുടെ പോരായ്മകളും സ്ഥാനാർഥിയുടെ നേട്ടങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണപരാജയങ്ങളും എണ്ണിയെണ്ണി പറഞ്ഞ് ഇദ്ദേഹം പ്രയാണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story