പ്രവാസികൾക്ക് രക്ഷയുണ്ടാവാൻ കോണ്‍ഗ്രസ് അധികാരത്തിലേറണം -എന്‍. സുബ്രഹ്മണ്യന്‍

05:03 AM
21/04/2019
മുക്കം: പ്രവാസി സമൂഹത്തിൻെറ കഷ്ടതകള്‍ക്ക് രക്ഷ ലഭിക്കണമെങ്കിൽ കോണ്‍ഗസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍. മുക്കത്ത് പ്രവാസി യു.ഡി.എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.സി. റഷീദ് കൊളത്തറ അധ്യക്ഷനായി. കെ.ടി.കെ. മുനീര്‍, എന്‍.കെ. അബ്ദുറഹ്മാന്‍, പി.എം. നജീബ്, സി.കെ. കാസിം, എം.ടി. അഷറഫ്, കെ.ടി. മന്‍സൂര്‍, സിദ്ദിഖ് പുറായില്‍, മുഹമ്മദാലി അമ്പലക്കണ്ടി, ഹമീദ് ചാലില്‍, സി.പി. അസീസ്, സുരേഷ്ബാബു ആലങ്കോട്, അബ്ദുറഹ്മാന്‍ അമ്പലപള്ളി, അഡ്വ. സുനില്‍കുമാര്‍ എന്നിവർ സംസാരിച്ചു.
Loading...