ഫുട്ബാൾ ടൂർണമെൻറ്: ബറ്റാലിയൻസ് ബുസ്താൻ ജേതാക്കൾ

05:03 AM
21/04/2019
ഫുട്ബാൾ ടൂർണമൻെറ്: ബറ്റാലിയൻസ് ബുസ്താൻ ജേതാക്കൾ കത്തറമ്മൽ: തണ്ണിക്കുണ്ട് ജൂനിയർ ബുസ്താൻ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഏകദിന ഫുട്ബാൾ ടൂർണമൻെറിൽ ബറ്റാലിയൻസ് ബുസ്താൻ ജേതാക്കളായി. യാക്കോസാ ബുസ്താൻ രണ്ടാം സ്ഥാനം നേടി. ഏറ്റവും നല്ല കളിക്കാരനായി ടി.കെ. മിൻഹാജിനെയും ഗോൾകീപ്പറായി ടി.കെ. ഫൈജാസിനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ സമ്മാനിച്ചു. പി.കെ. സിനാൻ, ജുബൈർ, ഷാഹിർ എന്നിവർ സംസാരിച്ചു.
Loading...