ബൈക്കിൽ രാഹുൽ ഗാന്ധിക്ക്​ വോട്ടഭ്യർഥനയുമായി തമിഴ് ദമ്പതികൾ മുക്കത്ത്

05:03 AM
21/04/2019
മുക്കം: രാഹുല്‍ ഗാന്ധിക്ക് വോട്ടഭ്യർഥനയുമായി ബൈക്കിൽ തമിഴ് ദമ്പതികൾ മുക്കത്തെത്തി. മധുര ഡിവാഡിപ്പെട്ടി സ്വദേശി എം. കറുപ്പയ്യ, ഭാര്യ ചിത്ര എന്നിവരാണ് ബൈക്കിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്.1000 കിലോമീറ്റർ ദൂരം ഇതിനകം സഞ്ചരിച്ചിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് കറുപ്പയ്യ രാഹുലിന് വേണ്ടി യാത്ര നടത്തുന്നത്. രാഹുലിന് പിന്തുണയുമായി 2014 ല്‍ ചെന്നൈയില്‍നിന്നും ഡല്‍ഹിയിലേക്കായിരുന്നു ആദ്യയാത്ര. സാമൂഹികപ്രവര്‍ത്തകരായ ഈ ദമ്പതികള്‍ 2005 ല്‍ സബര്‍മതിയില്‍നിന്നു ദണ്ഡിയിലേക്കും യാത്രചെയ്തിരുന്നു. ഒാള്‍ ഇന്ത്യാ ഗാന്ധിയന്‍ മൂവ്‌മൻെറൻെറ ദേശീയ കോഒാഡിനേറ്റര്‍മാരാണ് ഇരുവരും.
Loading...