വോട്ടെടുപ്പ് അടുത്തതോടെ കുടുംബ സംഗമങ്ങൾ സജീവം

05:03 AM
21/04/2019
താമരശ്ശേരി: വോട്ടെടുപ്പ് അടുത്തതോടെ കുടുംബ സംഗമങ്ങൾ സജീവമായി. സ്ത്രീവോട്ടർമാരെയും നവവോട്ടർമാരെയും ലക്ഷ്യമിട്ടാണ് പാർട്ടികൾ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. താമരശ്ശേരി പഞ്ചായത്തിൽ വിവിധ ബൂത്ത് തലങ്ങളിൽ യു.ഡി.എഫ് അമ്പതോളം കുടുംബ സംഗമങ്ങളാണ് ഇതിനകം നടത്തിയത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നടപടികൾ അക്കമിട്ടുനിരത്തിയാണ് യു.ഡി.എഫ് നേതാക്കൾ കുടുംബ സംഗമങ്ങളിൽ സംസാരിക്കുന്നത്. എന്നാൽ, എൽ.ഡി.എഫ് നേതാക്കൾക്ക് കേന്ദ്ര സർക്കാറിൻെറ കൊള്ളരുതായ്മകളും കോൺഗ്രസിൻെറ മൃദുഹിന്ദുത്വവുമാണ് സംസാര വിഷയം. അണ്ടോണ വാർഡിലെ അരേറ്റകുന്നുമ്മലിൽ നടന്ന കുടുംബസംഗമം മുസ്ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറി എ.കെ. കൗസർ ഉദ്ഘാടനം ചെയ്തു. എ.കെ. ഹമീദ് ഹാജി അധ്യക്ഷതവഹിച്ചു. പി.പി. ഹാഫിസ് റഹ്മാൻ, പി. അബ്ദുൽ ബാരി, ഒ.കെ. റാഷിദ്, സുബൈർ വെഴുപ്പൂർ, എ.കെ. അഷ്റഫ്, എ.കെ.സി. ഹുസ്സയിൻ, എ.കെ. അഷ്റഫ്, റംഷാദ് എന്നിവർ സംസാരിച്ചു.
Loading...