Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2019 5:02 AM IST Updated On
date_range 15 April 2019 5:02 AM ISTവോട്ടോർമ സ്വാതന്ത്ര്യാനന്തര കാലെത്ത തെരഞ്ഞെടുപ്പോർമകളുമായി ഒ.വി. പിറുങ്ങൻ
text_fieldsbookmark_border
ബാലുശ്ശേരി: 'ജയ് ഗാന്ധി മഹാത്മ' എന്ന മുദ്രാവാക്യം മുഴക്കി സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഒട്ടേറെ പ്രകടനങ്ങളിലു ം യോഗങ്ങളിലും പങ്കെടുത്ത ഒ.വി. പിറുങ്ങന് ഇന്നത്തെ െതരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളോടൊന്നും വലിയ മതിപ്പൊന്നുമില്ലെങ്കിലും സ്വാതന്ത്ര്യാനന്തര കാലത്ത് കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ച തെരഞ്ഞെടുപ്പ് കാലത്തിൻെറ ഓർമ ഇന്നും ആവേശം കൊള്ളിക്കുന്നു. സജീവ കോൺഗ്രസ് പ്രവർത്തകനായ ഒ.വി. പിറുങ്ങന് സി.കെ.ജി, കേളപ്പജി തുടങ്ങിയ നേതാക്കളുമായി ഒരുമിച്ച് പ്രവർത്തിക്കാനും അവസരമുണ്ടായി. 1957ലെ െതരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് സേവാദൾ വളൻറിയറായി തുടങ്ങിയ ഒ.വി. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന താനൂരിലെ ടി. അസ്സയിനാർകുട്ടി താനൂരിൽ നിയമസഭാ സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ െതരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നു. 1963ൽ പനങ്ങാട് പഞ്ചായത്ത് െതരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ മലയോര മേഖല മുഴുവൻ കയറിയിറങ്ങി വോട്ടു ചോദിച്ചിട്ടും ചെറിയ വോട്ടിന് പരാജയപ്പെട്ടതിൻെറ വേദന ഇപ്പോഴും മനസ്സിലുണ്ടെന്ന് ഒ.വി പറഞ്ഞു. 1975ൽ ബാലുശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വയനാട്ടിൽ നിന്നും ഇറക്കുമതി ചെയ്ത പി.കെ. ഗോപാലൻ നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ ഒ.വി സ്വതന്ത്ര സ്ഥാനാർഥിയായി നോമിനേഷൻ സമർപ്പിച്ചെങ്കിലും കോൺഗ്രസ് നേതാക്കൾ പറഞ്ഞതനുസരിച്ച് പിൻവലിച്ചു. പൂട്ടിയ കാളയും, പിന്നെ കുലച്ച തെങ്ങും കോൺഗ്രസ് സ്ഥാനാർഥികളുടെ അക്കാലത്തെ െതരഞ്ഞെടുപ്പ് ചിഹ്നങ്ങളായിരുന്നു. കോൺഗ്രസിലെ സമുന്നത നേതാക്കന്മാരായ കോഴിപ്പുറത്ത് മാധവമേനോൻ, മന്നത്ത് പന്മനാഭൻ, കെ.എ. ദാമോദരൻ, ലീലാ ദാമോദരൻ, വി. പാറുക്കുട്ടി അമ്മ തുടങ്ങിയ നേതാക്കന്മാർ പ്രസംഗിക്കാൻ വരുമ്പോൾ കോൺഗ്രസ് വളൻറിയർ എന്ന നിലയിൽ മുന്നിൽ തന്നെ ഒ.വി.യും ഉണ്ടാകും. 1952ൽ ബാലുശ്ശേരിയിൽ പി.എസ്.പി.യിലെ കുഞ്ഞിരാമൻ കിടാവും കോൺഗ്രസിലെ കലന്തൻ കുട്ടിയും മത്സരിച്ചപ്പോൾ കലന്തൻ കുട്ടിക്ക് വേണ്ടി പൂട്ടിയ കാളയുടെ ചിഹ്നമുള്ള കൊടിയുമായി മണ്ഡലം മുഴുവൻ നടന്ന് പ്രചാരണം നടത്തിയത് ആവേശത്തോടെയായിരുന്നു. വീടുകളിലെ മുറ്റത്ത് റാന്തൽ വിളക്ക് തൂക്കിയായിരുന്നു സ്ഥാനാർഥിയുടെ പ്രസംഗം. കേരള മദ്യനിരോധന സമിതി പ്രവർത്തകനായി ഈ 90ാം വയസ്സിലും ഗാന്ധി തൊപ്പി ധരിച്ച് ഓടിനടക്കുകയാണ് ഒ.വി. പിറുങ്ങൻ. ഗാന്ധിജിയുടെ ആശയങ്ങൾ നടപ്പാക്കാൻ ബദ്ധശ്രദ്ധ കൊടുക്കേണ്ട കോൺഗ്രസിൻെറ ഇന്നത്തെ അവസ്ഥയിൽ സങ്കടമുണ്ടെങ്കിലും പാർട്ടിയിൽ തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story