Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാഘവനെതിരായ കള്ളക്കഥകൾ...

രാഘവനെതിരായ കള്ളക്കഥകൾ ജനം തള്ളിക്കളയും -പി. കുൽസു

text_fields
bookmark_border
രാഘവനെതിരായ കള്ളക്കഥകൾ ജനം തള്ളിക്കളയും -പി. കുൽസു
cancel
അത്തോളി: എം.കെ. രാഘവൻെറ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഭാഗമായി അത്തോളിയിൽ നടന്ന പഞ്ചായത്ത് യു.ഡി.എഫ് വനിതസംഗമം വനിത ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസു ഉദ്ഘാടനം ചെയ്തു. രാഘവനെതിരായ കള്ളക്കഥ ജനം തള്ളിക്കളയുമെന്നും നാടിൻെറ ഐക്യം ശിഥിലമാക്കുന്ന ഫാഷിസ്റ്റ് ശക്തികളെ ഇനി അധികാരത്തിൽ വരാൻ അനുവദിക്കരുതെന്നും അതിനായി എല്ലാ വനിതകളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അവർ കൂട്ടിച്ചേർത്തു. വനിത ലീഗ് ജില്ല സെക്രട്ടറി ബി.വി. ഷറീന അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ഗിരീഷ് മൊടക്കല്ലൂർ മുഖ്യപ്രഭാഷണം നടത്തി. വനിത ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ. മറിയം, ദലിത് വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറി എ.എം. സരിത, വനിത ലീഗ് മണ്ഡലം ട്രഷറർ റംല പയ്യംപുനത്തിൽ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. വിജയലക്ഷ്മി, പഞ്ചായത്ത് വനിത ലീഗ് പ്രസിഡൻറ് റഷീദ ഷാനവാസ്, ജനറൽ സെക്രട്ടറി എ.പി. മുബഷിറ, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിന്ദു രാജൻ സ്വാഗതവും ഷീബ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story