Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2019 5:01 AM IST Updated On
date_range 1 April 2019 5:01 AM ISTആദിവാസി കോളനിയോട് അവഗണന: വോട്ട് ബഹിഷ്‌കരിക്കുമെന്ന് കോളനി നിവാസികള്‍
text_fieldsbookmark_border
താമരശ്ശേരി: അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമല്‍ വള്ളുവര്‍കുന്ന് കോളനിയ ിലെ ആദിവാസി കുടുംബങ്ങള്‍ ലോക്സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു. കോളനിയിലെ 22 കുടുംബങ്ങളാണ് തങ്ങളുടെ പ്രതിഷേധം വോട്ടു ബഹിഷ്‌കരണത്തിലൂടെ അധികാരികളെ അറിയിക്കുന്നത്. ഗ്രാമപഞ്ചായത്തും പട്ടിക വർഗ വികസനവകുപ്പും മുൻകൈയെടുത്ത് ഇവിടെ വീടുകള്‍ നിര്‍മിച്ചുനല്‍കിയെങ്കിലും ഒരൊറ്റ വീടുപോലും പൂര്‍ണമായും പണി പൂര്‍ത്തീകരിച്ചില്ല. കുടിവെള്ളവും കിട്ടാനില്ല. കോളനിയിലെ പല വീടുകളും അടുക്കളഭാഗം പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച നിലയിലാണ്. ശുചിമുറികളും കുറവാണ്. കുടിവെള്ളവും കിട്ടാക്കനിയാണ്. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും കഴിയുന്നില്ല. സര്‍ക്കാറുകള്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും വോട്ട് ചെയ്തുകഴിഞ്ഞാല്‍ തങ്ങളെ മറക്കുന്ന സ്ഥിതിയാണെന്നും കോളനിവാസികള്‍ പരാതിപ്പെട്ടു. ആഹ്ലാദപ്രകടനം താമരശ്ശേരി: താമരശ്ശേരിയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. പി.സി. ഹബീബ് തമ്പി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.എം. അഷ്‌റഫ്, പി.പി. ഹാഫിസ് റഹ്മാന്‍, നവാസ് ഈര്‍പ്പോണ, സി. മുഹ്‌സിന്‍, റഫീഖ് കൂടത്തായി, അഷ്‌റഫ് കോരങ്ങാട്, സുബൈര്‍ വെഴുപ്പൂര്‍, അഷ്‌റഫ് തങ്ങള്‍, ടി.പി. ശരീഫ്, റഹീം എടക്കണ്ടി, വി.കെ.എ. കബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബി.ജെ.പി ഐക്യദാർഢ്യ യാത്ര താമരശ്ശേരി: എന്‍.ഡി.എ കോഴിക്കോട് പാര്‍ലമൻെറ് മണ്ഡലം സ്ഥാനാർഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിനെ ജയിലിലടച്ച നടപടിയില്‍ പ്രതിഷേധിച്ച് ടി.പി. ജയചന്ദ്രന്‍ നടത്തുന്ന ഐക്യദാർഢ്യ യാത്രയുടെ സമാപന സമ്മേളനം താമരശ്ശേരിയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷാന്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. ജാഥ ലീഡര്‍ ടി.പി. ജയചന്ദ്രന്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍, കെ. പ്രഭാകരന്‍ നമ്പ്യാര്‍, സി.പി. സതീഷ്, ശ്യാം പ്രസാദ്, ടി.വി. ഉണ്ണികൃഷ്ണന്‍, ഗിരീഷ് തേവള്ളി, വി.കെ. ചോയിക്കുട്ടി, ഒ.കെ. വിനോദ്, വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. കെ.പി. ശിവദാസന്‍ സ്വാഗതവും ബില്‍ജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story