Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2019 5:28 AM IST Updated On
date_range 30 March 2019 5:28 AM ISTഫാറൂഖ് കോളജ് കാമ്പസിൽ ഉണങ്ങിയ പുല്ലുകൾക്കു തീപിടിച്ചു
text_fieldsbookmark_border
ഫറോക്ക്: ഫാറൂഖ് കോളജ് ഗ്രൗണ്ടിൻെറ പടിഞ്ഞാറു ഭാഗത്ത് ഉണങ്ങിയ പുല്ലിന് തീപിടിച്ചു. രാവിലെ 11 മണിക്കാണ് സംഭവം. ക ടുത്ത വേനലിൽ തീ പടർന്നുപിടിച്ചത് വലിയ ആശങ്കയുണ്ടാക്കി. മീഞ്ചന്ത ഫയർ യൂനിറ്റിലെ ഫയർമാന്മാരായ ഷിഹാബുദ്ദീൻ, സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫയർ യൂനിറ്റിൻെറ സമയോചിത ഇടപെടൽ തൊട്ടടുത്തുള്ള ട്രാൻസ്‌ഫോർമറിലേക്ക് തീ പടരാതെ കൂടുതൽ അപകടം ഒഴിവാക്കി. ഈ സമയം സമീപത്ത് ഫാറൂഖ് ഹൈസ്‌കൂളിൽ എട്ട്, ഒമ്പത് ക്ലാസുകളിലെ വർഷാവസാന പരീക്ഷ നടക്കുന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story