Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:02 AM IST Updated On
date_range 28 March 2019 5:02 AM ISTവ്യാജരേഖ: യു.ഡി.എഫ് പ്രവർത്തകർ വില്ലേജ് ഒാഫിസ് ധർണ നടത്തി
text_fieldsbookmark_border
attn biju... ഇത് രണ്ടും രണ്ട് വാർത്തയാക്കുക... വ്യാജ സീലും ഒപ്പും ഉപയോഗിച്ച് പണം തട്ടാൻ ശ്രമം; പൊലീസ് കേസെടുത്തു കക്ക ോടി: കക്കോടി വില്ലേജ് ഓഫിസറുടെ വ്യാജ സീലും ഒപ്പും ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് മാവൂർ റോഡ് കെ.എസ്.എഫ്.ഇ ശാഖയിൽ നിന്ന് 12 ലക്ഷത്തിൻെറ ചിട്ടി പണം തട്ടാൻ ശ്രമിച്ച സംഭവവുമായി കെ.എസ്.എഫ്.ഇ മാനേജർ ജോജോ തോമസ് കസബ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ബ്രാഞ്ചിൽ നിന്ന് ചിട്ടിപ്പണം ലഭിക്കുന്നതിന് 20 സൻെറ് സ്ഥലത്തിൻെറ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം. അത്തോളി സ്വദേശി കാരംകോട്ട് ജി. ദിനേഷ് ചിട്ടിപ്പണം ലഭിക്കുന്നതിനാണ് കക്കോടി വില്ലേജിൻെറ വ്യാജ നികുതി ശീട്ടും കൈവശ സർട്ടിഫിക്കറ്റും സ്കെച്ചും സമർപ്പിച്ചത്. മക്കട ബദിരൂർ സ്വദേശിനി കൂരം തൊടി പ്രേമയുടെ നാലര സൻെറ് ഭൂമിയുടെ പേരിൽ 20 സൻെറിന് വ്യാജ രേഖ നിർമിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. വില്ലേജ് ബുക്കിലെ സർട്ടിഫിക്കറ്റ് നമ്പറുകളിൽ കണ്ടെത്തിയ വൈരുധ്യവും 1985 ആധാരപ്രമാണങ്ങളുടെ കൂട്ടത്തിൽ 2018ലെ മുദ്രപേപ്പർ ഉൾപ്പെട്ടതുമാണ് മാനേജരിൽ സംശയം ജനിപ്പിച്ചത്. ഇതേത്തുടർന്ന് ബ്രാഞ്ച് മാനേജർ പരിശോധനക്ക് നൽകിയ രേഖകൾ കക്കോടി വില്ലേജിൽ നിന്ന് നൽകിയതല്ലെന്നും കൃത്രിമമാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ശിപാർശ ചെയ്തും ജില്ല കലക്ടർക്ക് വില്ലേജ് ഒാഫിസർ എൻ.സുജിത്ത് റിപ്പോർട്ട് നൽകിയിരുന്നു. കക്കോടി വില്ലേജ് രേഖകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ കക്കോടി സബ് രജിസ്ട്രാർക്ക് നൽകിയ കത്തിൽ 1985 ൽ രജിസ്റ്റർ ചെയ്ത ആധാരം വ്യാജമണോയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയിരുന്നു. രജിസ്ട്രാർ നടത്തിയ പരിശോധനയിൽ കക്കോടിയിൽ ഇത്തരമൊരു ആധാരം രജിസ്റ്റർ ചെയ്തിട്ടിെല്ലന്നും ആധാരത്തിലെ മുദ്രകൾ, സ്റ്റാമ്പ് പേപ്പർ ഉൾപ്പെടെ 85ലേതെല്ലന്നും കണ്ടെത്തി. ഇതു സംബന്ധിച്ച് കെ.എസ്.എഫ്.ഇ മാനേജർക്ക് വ്യാഴാഴ്ച റിപ്പോർട്ട് നൽകുമെന്ന് കക്കോടി സബ് രജിസ്ട്രാർ അനീഷ്കുമാർ പറഞ്ഞു. വ്യാജ സീലും സർട്ടിഫിക്കറ്റുകളും നിർമിച്ചു നൽകുന്ന ലോബി വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി നേരത്തേ ആരോപണമുയർന്നിരുന്നു. മണ്ണെടുപ്പിനും വയൽ നികത്തുന്നതിനും ഇത്തരം രേഖകൾ ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന പരാതി നിലനിൽക്കുകയാണ്. യു.ഡി.എഫ് വില്ലേജ് ഓഫിസ് ധർണ നടത്തി കക്കോടി: വ്യാജരേഖകൾ സമർപ്പിച്ചതുൾപ്പെടെയുള്ള അഴിമതിയാരോപിച്ച് യു.ഡി.എഫ് കക്കോടി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫിസ് ധർണ നടത്തി. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് കുഴിച്ചപള്ളി സോമനാഥൻ ധർണ ഉദ്ഘാടനം ചെയ്തു. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ചില ഉദ്യോഗസ്ഥർ തന്നെയാണ് സർക്കാർ സംവിധാനം തകർക്കുന്നതിന് കൂട്ടുനിൽക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പ്രഥമദൃഷ്ട്യാ കുറ്റവാളികളായവരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ മടിക്കുകയാണെന്നും അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായും ആരോപിച്ചു. അറോട്ടിൽ കിഷോർ, ശിവാനന്ദൻ മോരിക്കര, എൻ.പി. ബിജേഷ് , സുധീഷ് പാറക്കൽ തുടങ്ങിയവർ സംസാരിച്ചു. സക്കീർ ഹുസൈൻ, വിനോദ് കിരാലൂർ, കെ.പി. മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story