Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:02 AM IST Updated On
date_range 28 March 2019 5:02 AM ISTകുന്ദമംഗലത്ത് പ്രദീപ് കുമാറിന് ഹൃദ്യസ്വീകരണം
text_fieldsbookmark_border
കോഴിക്കോട്: എൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രദീപ് കുമാറിന് കുന്ദമംഗലം നിയമസഭ മണ്ഡലത്തിൽ സ്വീകരണം നൽകി. വെള്ളിപറമ്പില ്‍നിന്ന് തുടങ്ങിയ യാത്രയെ പെരിങ്ങളത്ത് എസ്.എഫ്.ഐ പ്രവർത്തകരാണ് സ്വീകരിച്ചത്. ചേരിഞ്ചാലിലേക്ക് ഇരുചക്രവാഹനങ്ങളും ബാൻഡ് മേളവും അകമ്പടിയായി. കുന്ദമംഗലം, വെള്ളൂര്, പത്താംമൈല്‍, പൊയ്യയില്‍, ചാത്തമംഗലം, മലയമ്മ എന്നിവിടങ്ങൾ സന്ദര്‍ശിച്ചു. കിഴക്കുമ്പാടത്ത് കര്‍ഷകര്‍ പച്ചക്കറി കിറ്റുകള്‍ നല്‍കി സ്ഥാനാർഥിയെ സ്വീകരിച്ചു. വെള്ളലശേരി, പാഴൂര്‍, മാവൂര്‍, കണ്ണിപറമ്പ്, വളയന്നൂര്‍, പെരുവയല്‍, പെരുമണ്‍പുറ, വെള്ളായിക്കോട് തുടങ്ങിയ കാര്‍ഷിക ഗ്രാമത്തിലൂടെ നീങ്ങിയ പ്രചാരണയാത്ര പുത്തൂര്‍മഠത്ത് രാത്രി എട്ടുമണിയോടെ സമാപിച്ചു. പി.ടി.എ റഹീം എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശേരി, എൽ.ഡി.എഫ് ജില്ല കണ്‍വീനര്‍ മുക്കം മുഹമ്മദ്, എൽ.ഡി.എഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. പങ്കജാക്ഷൻ, വേലായുധൻ, വിനോദ്, ധര്‍മജൻ, ചൂലൂര്‍ നാരായണൻ തുടങ്ങിയവര്‍ സ്ഥാനാർഥിയെ അനുഗമിച്ചു. വ്യാഴാഴ്ച കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ നമ്പിവീട് സ്കൂളിൽനിന്ന് രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന പര്യടനം രാത്രി 7.45 ആഴ്ചവട്ടത്ത് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story