Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരൂക്ഷമായ...

രൂക്ഷമായ ജലക്ഷാമത്തിലും പേരാമ്പ്ര താലൂക്കാശുപത്രിയിൽ വെള്ളം പാഴാക്കുന്നു

text_fields
bookmark_border
രൂക്ഷമായ ജലക്ഷാമത്തിലും പേരാമ്പ്ര താലൂക്കാശുപത്രിയിൽ വെള്ളം പാഴാക്കുന്നു
cancel
പേരാമ്പ്ര: ജലക്ഷാമം രൂക്ഷമായിട്ടും പേരാമ്പ്ര താലൂക്കാശുപത്രിയിൽ വെള്ളം പാഴാക്കുന്നത് പതിവാകുന്നു. താലൂക്കാ ശുപത്രിയിലെ ഡയാലിസിസ് സൻെററിലേക്ക് നിത്യേന 4250 രൂപയുടെ വെള്ളമാണ് കൊണ്ടുവരുന്നത്. താലൂക്കാശുപത്രിയിലെ കിണറ്റിലെ വെള്ളം ടാങ്കിലേക്ക് അടിക്കുമ്പോൾ പാഴാക്കുകയും ചെയ്യുന്നു. ടാങ്ക് നിറഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞാലും ചില ദിവസം മോട്ടോർ ഓഫാക്കാറില്ല. ടാങ്ക് താലൂക്കാശുപത്രിയിൽനിന്ന് മാറി ബ്ലോക്ക് പഞ്ചായത്തോഫിസിനു സമീപമാണ്. അതുകൊണ്ടുതന്നെ, ടാങ്ക് നിറയുന്നത് ആശുപത്രി ജീവനക്കാർ കാണില്ല. മിക്ക ദിവസങ്ങളിലും ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാർ വിളിച്ചുപറഞ്ഞിട്ടാണ് മോട്ടോർ ഓഫ് ചെയ്യാറ്. സമയക്രമം പാലിച്ച് ഓൺ ആക്കുകയും ഓഫ് ചെയ്യുകയും ചെയ്താൽ വെള്ളം പാഴാവുന്നത് ഒഴിവാക്കാൻ സാധിക്കും. എന്നാൽ ആശുപത്രി അധികൃതർ ഇതിനു തയാറാവുന്നില്ല. നിരവധിതവണ ആശുപത്രി മാനേജിങ് കമ്മിറ്റി മീറ്റിങ്ങിൽ വിഷയം ചർച്ചചെയ്തിട്ടും പരിഹാരമായില്ല. ബുധനാഴ്ച വൈകീട്ട് രണ്ടുതവണയാണ് വെള്ളം പാഴായിപ്പോയത്. ഈ കിണറ്റിലെ വെള്ളം കൂടി വറ്റിയാൽ ആശുപത്രി പ്രവർത്തനംതന്നെ താളംതെറ്റും. ഡയാലിസിസിനുവേണ്ട വെള്ളത്തിൻെറ ചെലവുതന്നെ താങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story