Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:01 AM IST Updated On
date_range 28 March 2019 5:01 AM IST'കുടിവെള്ളത്തിൽ ശ്രദ്ധിക്കാത്ത തലമുറ രോഗം വിളിച്ചുവരുത്തുന്നു'
text_fieldsbookmark_border
* വ്യാഴാഴ്ച രാവിലെ പത്തുമുതൽ 11 വരെ മാധ്യമം കാമ്പസിൽ സൗജന്യ കുടിവെള്ള പരിശോധന വെള്ളിമാട്കുന്ന്: ഭൗതിക സുഖസൗകര ്യങ്ങൾക്ക് വൻ പണം ചെലവഴിക്കുന്നവർ അടിസ്ഥാന ആവശ്യമായ കുടിവെള്ളം ശുദ്ധമാണോ എന്ന് ഉറപ്പുവരുത്താൻ ശ്രമിക്കാത്തത് ഖേദകരമാണെന്ന് യുറേക്കാ േഫാബ്സ് ടെക്നിക്കൽ തലവൻ ജി. മഹേഷ് അഭിപ്രായപ്പെട്ടു. മാധ്യമം റിക്രിയേഷൻ ക്ലബ് യുറേക്കാ ഫോബ്സുമായി സഹകരിച്ച് നടത്തിയ കുടിവെള്ള ബോധവത്കരണക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ രോഗങ്ങളുടെ എൺപതു ശതമാനവും വെള്ളവും വായുവും മലിനമായതുകൊണ്ട് ഉണ്ടാകുന്നവയാണ്. പ്രളയത്തിനുശേഷം ഭൂഗർഭജലത്തിന് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. 60 ശതമാനം കുടിവെള്ള സ്രോതസ്സുകളും മലിനമായിരിക്കുകയാണെന്നും അവ നിരന്തര പരിശോധനക്ക് വിധേയമാക്കിയാൽ ആരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്നും ജി. മഹേഷ് പറഞ്ഞു. റിക്രിയേഷൻ ക്ലബ് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് എൻ. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. മാധ്യമം അഡ്മിൻ മാനേജർ ആസഫലി സംസാരിച്ചു. യുറേക്കാ േഫാബ്സ് മാർക്കറ്റിങ് തലവൻ കെ. ശരത്ത്, കോഴിക്കോട് ബ്രാഞ്ച് മാനേജർ രതീഷ്, മാധ്യമം സെൻട്രൽ കമ്മിറ്റി സെക്രട്ടറി എൻ. രാജീവ് എന്നിവർ സംബന്ധിച്ചു. സെക്രട്ടറി എ. ബിജുനാഥ് സ്വാഗതവും പി. സാലിഹ് നന്ദിയും പറഞ്ഞു. വ്യാഴാഴ്ച രാവിലെ പത്തുമുതൽ 11 വരെ മാധ്യമം കാമ്പസിൽ സൗജന്യ കുടിവെള്ള പരിശോധന ഉണ്ടായിരിക്കും. 500 മില്ലി വെള്ളമാണ് പരിശോധനക്ക് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story