Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2019 5:02 AM IST Updated On
date_range 22 March 2019 5:02 AM ISTപിരിയും മുമ്പായി ഒരു കൈ സഹായം
text_fieldsbookmark_border
കടലുണ്ടി: പരീക്ഷാ പിരിമുറുക്കം കഴിഞ്ഞ് അവധി നാളുകളിലേക്ക് പിരിയും മുമ്പായി ഒരു കൊല്ലത്തോളമായി കുട്ടികൾ സ്വരൂപിച്ച നാണയത്തുട്ടുകൾ അഗതി പരിപാലനത്തിന് കൈമാറി. മുരുകല്ലിങ്ങൽ കടലുണ്ടി ശ്രീദേവി എ.യു.പി സ്കൂൾ വിദ്യാർഥികളാണ് നിർധനരോഗികൾക്കായി ധനസമാഹരണം നടത്തിയത്. കിടപ്പുരോഗികളെയും അർബുദ രോഗികളെയും സഹായിക്കുകയെന്ന ലക്ഷ്യമായതിനാൽ തുക നവധാര പെയിൻ ആൻഡ് പാലിയേറ്റിവിനാണ് നൽകിയത്. രോഗത്താൽ അവശരായവരെ സഹായിക്കാനുള്ള ഉദ്യമത്തിന് അധ്യാപകരും രക്ഷിതാക്കളും പിന്തുണ നൽകി. ഈ വർഷത്തെ അവസാന അസംബ്ലിയിൽവെച്ച് സ്കൂൾ ലീഡർ നിഹാല ഷെറിൻ സഹായധനം കൈമാറി. നവധാര പാലിയേറ്റിവ് സെക്രട്ടറി കെ. മുരളീധരഗോപൻ തുക ഏറ്റുവാങ്ങി. ചീഫ് കോ ഓഡിനേറ്റർ ഉദയൻ കാർക്കോളി, അധ്യാപകരായ സജിത്ത് കുന്നത്ത്, കെ. സതി, പി. ഉഷ, കെ. ദേവദാസൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ. സീതാദേവി സ്വാഗതവും കെ. സിദ്ധാർഥൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story