Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിശോധനക്കിടെ 'ജപ്പാൻ'...

പരിശോധനക്കിടെ 'ജപ്പാൻ' പൈപ്പ് പൊട്ടി; കുന്നത്തുപാലം ജങ്​ഷനിൽ ചോർച്ച

text_fields
bookmark_border
പന്തീരാങ്കാവ്: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനിൽ നടത്തിയ പരിശോധനക്കിടെ വെള്ളം ചോർന്ന് റോഡ് തകർന്നു. കുന്നത്തുപാലം ഒളവണ്ണ റോഡ് ജങ്ഷനിലാണ് തിങ്കളാഴ്ച വൈകീട്ട് ഏറെനേരം നീണ്ട പൈപ്പ് ലൈൻ ചോർച്ച റോഡിലും സമീപ കടകളിലും നാശനഷ്ടത്തിനിടയാക്കിയത്. പദ്ധതിയിലൂടെ കുടിവെള്ള വിതരണം നടത്തുന്നതിന് പൈപ്പ് ലൈൻ പ്രവൃത്തി ഊർജിതമാക്കിയിട്ടുണ്ട്. ലൈനിൽ പരിശോധന നടത്താൻ വാൽവ് തുറന്നതോടെയാണ് കുന്നത്തുപാലത്ത് റോഡിൽ പൈപ്പ് ലൈൻ പൊട്ടിയത്. തുടർന്ന് 40 മിനിറ്റോളം ശക്തമായ പ്രവാഹത്തിൽ റോഡ് തകർന്ന് വെള്ളം സമീപത്തെ കടകളിലേക്ക് ഒഴുകി. സമീപത്തുള്ള ഫർണിച്ചർ സ്ഥാപനത്തി​െൻറ താഴത്തെ നിലയിലും നിർത്തിയിട്ട ഇരുചക്രവാഹനങ്ങളുമെല്ലാം വെള്ളം കയറി. ഉച്ചക്ക് പന്തീരാങ്കാവ് ഹൈസ്കൂൾ റോഡിന് സമീപവും പൈപ്പ് ചോർച്ചയുണ്ടായിരുന്നു. ഇവിടത്തെ ചോർച്ചയും ചോർച്ച അടക്കലും വർഷങ്ങളായി തുടരുന്ന കാഴ്ചയാണ്. പൈപ്പ് ലൈൻ പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ റോഡിൽ കിളയെടുത്ത ഭാഗങ്ങളൊന്നും റീടാറിങ് നടത്തി ഗതാഗത യോഗ്യമാക്കിയിട്ടില്ല. നടുറോഡിലെ ഈ അപകടക്കെണികൾ യാത്രക്കാരുടെ ജീവന് ഭീഷണിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story