Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2019 5:02 AM IST Updated On
date_range 18 March 2019 5:02 AM ISTെതരഞ്ഞെടുപ്പ് പ്രചാരണം സജീവമായി
text_fieldsbookmark_border
ബാലുശ്ശേരി: െതരഞ്ഞെടുപ്പ് കൺെവൻഷനുകളും കമ്മിറ്റികളും സജീവമാകുന്നു. മണ്ഡലങ്ങൾ െതരഞ്ഞെടുപ്പ് ചൂടിലേക്ക്. ബാലു ശ്ശേരി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രദീപ്കുമാറിെൻറ െതരഞ്ഞെടുപ്പ് പ്രചാരണം ഒരുപടി മുന്നിലെത്തിയെങ്കിലും യു.ഡി.എഫിലെ എം.കെ. രാഘവെൻറ െതരഞ്ഞെടുപ്പ് പ്രവർത്തനം ഇന്നോടെ സജീവമാകും. തിങ്കളാഴ്ച നടക്കുന്ന നിയോജകമണ്ഡലം കൺെവൻഷനോടെ യു.ഡി.എഫ് പ്രവർത്തനം താഴെക്കിടയിേലക്കും വ്യാപിക്കും. എൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രദീപ് കുമാർ രണ്ടുതവണ ബാലുശ്ശേരി മണ്ഡലത്തിലെ പഞ്ചായത്തുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിക്കഴിഞ്ഞു. 24ന് ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ എ. പ്രദീപ്കുമാറിെൻറ െതരഞ്ഞെടുപ്പ് പ്രചാരണ വാഹനയാത്ര നടക്കും. ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ശക്തിസംഗമങ്ങൾ നടത്തിവരികയാണ്. പനങ്ങാട് പഞ്ചായത്ത് ശക്തിസംഗമം ബി.ജെ.പി സംസ്ഥാന സമിതി അംഗം അലി അക്ബർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസിൽനിന്നും ബി.ജെ.പിയിൽ ചേർന്ന മുൻ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് സൈമൺ തോണക്കര, ആർ.എസ്.എസ് സംസ്ഥാന പ്രചാരക് പി. ഗോപാലൻകുട്ടി മാസ്റ്റർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story