Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടകര സ്ഥാനാർഥി നിർണയം...

വടകര സ്ഥാനാർഥി നിർണയം വൈകുന്നതിൽ യു.ഡി.എഫ് അണികളിൽ അതൃപ്തി

text_fields
bookmark_border
പേരാമ്പ്ര: വടകര ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥി നിർണയം വൈകുന്നതിൽ യു.ഡി.എഫ് അണികൾക്ക് വലിയ അമർഷം. സിറ്റിങ് സീറ്റ് ന ിലനിർത്താൻ നേതൃത്വത്തി​െൻറ ഭാഗത്തുനിന്നും കാര്യമായ ഇടപെടൽ ഇല്ലാതായതിൽ അണികൾ വലിയ ദേഷ്യത്തിലാണ്. കൊലപാതക രാഷ്ട്രീയം ഉയർത്തിക്കാട്ടി ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കാൻ പറ്റിയ അവസരമായിട്ടും ഗ്രൂപ് കളിച്ച് അതില്ലാണ്ടാക്കിയെന്നാണ് അണികൾ പറയുന്നത്. ദുർബല സ്ഥാനാർഥിയെ നിർത്തി സി.പി.എമ്മുമായി ഒത്തുകളിക്കാനുള്ള കോൺഗ്രസിലെ ഒരുവിഭാഗം ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവും കോൺഗ്രസ് അണികൾ ഉന്നയിക്കാൻ തുടങ്ങിയിട്ടുണ്ട്. മുല്ലപ്പള്ളി തന്നെ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അണികൾ സിദ്ദീഖായാലും അംഗീകരിക്കാൻ തയാറായിരുന്നു. എന്നാൽ, ഇപ്പോൾ ഉയർന്നുകേൾക്കുന്ന പേരുകൾ പി. ജയരാജനെ പോലുള്ള കരുത്തനെ നേരിടാൻ കഴിയാത്തവരുടേതാണെന്ന് അണികൾ കരുതുന്നു. നിർണായക ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരമാവധി സീറ്റ് വേണ്ട സമയത്ത് വടകര പോലുള്ള സിറ്റിങ് സീറ്റിൽ ഗൗരവപൂർവം സ്ഥാനാർഥി നിർണയം നടത്താത്ത സംസ്ഥാന നേതൃത്വത്തിന് പാർട്ടിേയക്കാൾ വലുത് ഗ്രൂപ്പാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. യു.ഡി.എഫിന് സ്ഥാനാർഥി നിർണയം കീറാമുട്ടിയായതോടെ ഇടതുമുന്നണി വലിയ ആത്മവിശ്വാസത്തിലാണ്. സോഷ്യൽ മീഡിയയിലെല്ലാം കോൺഗ്രസിനേയും യു.ഡി.എഫിനേയും ഇടതുപക്ഷ സൈബർ അണികൾ ട്രോളുകയാണ്. യു.ഡി.എഫിന് സ്ഥാനാർഥിയെ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള പരസ്യങ്ങളെല്ലാമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story