Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇലക്ട്രോണിക് സാധനങ്ങൾ...

ഇലക്ട്രോണിക് സാധനങ്ങൾ ഗഡുക്കളായി നൽകുമെന്നു പറഞ്ഞ്​ തട്ടിപ്പ്

text_fields
bookmark_border
ബാലുശ്ശേരി: തവണവ്യവസ്ഥയിൽ ഇലക്ട്രോണിക് സാധനങ്ങളുടെ ഓർഡർ എടുത്ത് തട്ടിപ്പ്. വീടുകളിൽനിന്ന് ഒന്നരലക്ഷത്തോളം രൂപ യുവാവ് തട്ടിയെടുത്തതായി പരാതി. ഉണ്ണികുളം പഞ്ചായത്തിലെ പരപ്പിൽ, ഇരുമ്പോട്ടു പൊയിൽ പ്രദേശങ്ങളിലെ നിരവധി വീട്ടുകാരാണ് തട്ടിപ്പിനിരയായത്. ബൈക്കിലെത്തിയ യുവാവ് കോഴിക്കോട് ഷാർപ്പ് കമ്പനിയുടെ പേരിൽ ഇലക്ട്രോണിക് സാധനങ്ങൾ ഇൻസ്റ്റാൾമ​െൻറ് വ്യവസ്ഥയിൽ നൽകുമെന്ന് കാണിച്ച് വീടുകളിൽനിന്ന് ഓർഡർ സ്വീകരിക്കുകയും ആവശ്യമുള്ള സാധനങ്ങളുടെ 10 ശതമാനം തുക അപ്പോൾതന്നെ അടക്കണമെന്നാവശ്യപ്പെട്ട് തുക കൈപ്പറ്റുകയുമാണ് ചെയ്തത്. ഇലക്ട്രോണിക് സാധനങ്ങളുടെ ഫോട്ടോ കാണിച്ചാണ് ഓർഡർ സ്വീകരിക്കുന്നത്. നൽകുന്ന തുകക്ക് വീട്ടുകാർക്ക് ബിൽ നൽകുന്നുണ്ടെങ്കിലും അതിൽ അഡ്രസ് കാണിക്കുന്നില്ല. അടുത്ത ദിവസംതന്നെ സാധനം എത്തിക്കുമെന്നും ബാക്കി തുക ഗഡുക്കളായി അടക്കണമെന്നും നിർദേശിക്കുന്നുണ്ട്. യുവാവ് നൽകിയ ഫോൺ നമ്പറിൽ രണ്ടു ദിവസം കഴിഞ്ഞ് വിളിച്ചിട്ടും ഫോൺ എടുത്തിരുന്നില്ല. ഒരു തവണയെടുത്തപ്പോഴാകട്ടെ എന്ത് ഓർഡർ, ഏത് ഓർഡർ എന്നൊക്കെ പറഞ്ഞ് ഫോൺ കട്ടാക്കുകയായിരുന്നുവത്രെ. യുവാവ് എത്തിയ ബൈക്കി​െൻറ ഫോേട്ടാ എടുത്ത വീട്ടുകാരിലൊരാൾ ബൈക്കി​െൻറ നമ്പർ (കെ.എൽ 72 ബി 8780) ശേഖരിച്ച് ആർ.ടി.ഒ ഓഫിസുമായി ബന്ധപ്പെടുകയും ബൈക്ക് മാനന്തവാടി ആർ.ടി.ഒ ഓഫിസിൽ രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തുകയുമുണ്ടായി. തട്ടിപ്പിനിരയായ വീട്ടുകാർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story