Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2019 5:02 AM IST Updated On
date_range 17 March 2019 5:02 AM ISTമന്തുരോഗ ഭീഷണി; ഇതര സംസ്ഥാന തൊഴിലാളികളിൽ പരിേശാധന തുടങ്ങി
text_fieldsbookmark_border
മാവൂർ: ഇതര സംസ്ഥാന തൊഴിലാളികളിൽ മന്തുരോഗം വ്യാപകമാകുന്നെന്ന റിപ്പോർട്ടിനെ തുടർന്ന് മാവൂരിലും സമീപ പ്രദേശ ങ്ങളിലും താമസിക്കുന്നവരിൽ പരിശോധന തുടങ്ങി. സംസ്ഥാനത്തിെൻറ പലഭാഗങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളിൽ നടത്തിയ പരിശോധനയിൽ മന്തുരോഗ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇതിെൻറ ഭാഗമായാണ് ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് പരിശോധിക്കുന്നത്. കഴിഞ്ഞദിവസം മാവൂർ ടൗൺ പരിസരത്തെ 40 ഇതര സംസ്ഥാന തൊഴിലാളികളിൽ പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച ചെറൂപ്പയിലും പരിസരത്തുമുള്ളവർക്കാണ് പരിശോധന സംഘടിപ്പിച്ചത്. 55 പേരെ പരിശോധിക്കുകയും രക്തസാമ്പിളെടുക്കുകയും ചെയ്തിട്ടുണ്ട്. പരിേശാധനക്കെത്തുന്നവരുെട വിശദ വിലാസവും വിവരങ്ങളും ശേഖരിക്കുന്നുണ്ട്. അടുത്ത ദിവസം തന്നെ പരിേശാധനാ ഫലം ലഭ്യമാക്കും. രോഗലക്ഷണമുള്ളവരെ അടിയന്തര ചികിത്സക്ക് വിധേയമാക്കാനാണ് നിർദേശം. മാവൂരിെൻറ വിവിധ ഭാഗങ്ങളിൽ നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. മുൻവർഷങ്ങളിൽ മാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ കോളറ കണ്ടെത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും ശുചിത്വം കുറഞ്ഞതുമായ സ്ഥലങ്ങളിലാണ് മിക്ക തൊഴിലാളികളും താമസിക്കുന്നത്. നിശ്ചിത സൗകര്യമില്ലാത്ത ഇടങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയെങ്കിലും ഫലമുണ്ടായില്ല. രാത്രി സമയത്ത് തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും പരിസരത്തെ സൗകര്യമുള്ള സ്ഥലത്തുമാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച ചെറൂപ്പയിൽ നടന്ന ക്യാമ്പിൽ ഡോ. അഷ്ന തൊഴിലാളികളെ പരിശോധിച്ചു. ഗ്രാമപഞ്ചായത്ത് അംഗം യു.എ. ഗഫൂർ, ജെ.എച്ച്.െഎമാരായ പ്രവീൺകുമാർ, ലിജിൻ, താജുദ്ദീൻ, ഫാത്തിമ, ആശ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story