മോട്ടിവേഷൻ ക്ലാസ്

05:02 AM
16/03/2019
കാരശ്ശേരി: കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റിൽ കോസ്‌കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ജമീല ഉദ്ഘാടനം ചെയ്തു. കെ.എം.സി.ടി നഴ്സിങ് കോളജ് പ്രഫസർ ധന്യ ജോസ്, ബാവ ഒളകര എന്നിവർ ക്ലാസെടുത്തു. ക്ലബ് പ്രസിഡൻറ് ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു. സനിൽ അരീപ്പറ്റ, നിയാസ് കാക്കേങ്ങൽ, അസ്‌കർ പാപ്പാട്ട്, എം.ടി. സമാം, സി. റാജിദ്‌, ടി. ഷൻവീൽ, എ.പി. ഇജാസ്, പി. വാഹിദ് എന്നിവർ സംസാരിച്ചു.
Loading...