നിയന്ത്രണം വിട്ട ബസ് പ്ലൈവുഡ് കടയിലേക്ക് പാഞ്ഞുകയറി

05:02 AM
16/03/2019
കൊടുവള്ളി: താമരശ്ശേരി വര്യട്ട്യാക്ക് റോഡിൽ മാനിപുരത്ത് . ടി.പി. യുസുഫി​െൻറ ഉടമസ്ഥതയിലുള്ള ടി.പി പ്ലൈവുഡ് കടയിലേക്കാണ് സ്വകാര്യ ബസ് ഇടിച്ചുകയറിയത്. ഡ്രൈവർ ഉൾപ്പെടെ പത്ത് യാത്രക്കാർക്ക് പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കോഴിക്കോടു നിന്നും പിലാശ്ശേരി വഴി കട്ടിപ്പാറയിലേക്ക് പോകുന്ന കെ.എൽ 57- സി. 5013 ഫാൽക്കൺ ബസാണ് അപകടത്തിൽപ്പെട്ടത്. ഒരു ഓട്ടോ കാറിനെ മറികടക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് സമീപത്തെ ഫുട്പാത്തിലൂടെ ബസ് കടക്കുള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയും കടയിലുണ്ടായിരുന്ന വസ്തുക്കളും, ബസി​െൻറ മുൻ ഭാഗവും തകർന്നു.
Loading...
COMMENTS