യദുവിന്​ സമ്മാനങ്ങളുമായി ചങ്ങാതിക്കൂട്ടമെത്തി

05:02 AM
16/03/2019
മുക്കം: കൈനിറയെ സമ്മാനപ്പൊതികളുമായി ഭിന്നശേഷിക്കാരനായ യദുവി​െൻറ വീട്ടിൽ കാരശ്ശേരി സ്കൂളിലെ ചങ്ങാതിക്കൂട്ടമെത്തി. പാട്ട് കേൾക്കാനിഷ്ടപ്പെടുന്ന യദുവിനു ചുറ്റും പാട്ടും നൃത്തവുമായി കൂട്ടുകാർ ഒത്തുകൂടി. കുന്ദമംഗലം ബി.ആർ.സി നടപ്പാക്കുന്ന 'ചങ്ങാതിക്കൂട്ടം' പരിപാടിയിലൂടെ യദു കാരശ്ശേരി എച്ച്.എൻ.സി.കെ.എം.എ.യു.പി സ്കൂളിലെ ഒന്നാംതരം വിദ്യാർഥിയായി. പ്രവേശന ഫോറം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഏറ്റുവാങ്ങി. യദുകൃഷ്ണക്ക് വേണ്ട പഠനസൗകര്യങ്ങൾ ഇനി വീട്ടിലൊരുക്കും. പാട്ട് കേൾക്കാനുള്ള അവ​െൻറ താൽപര്യം മനസ്സിലാക്കി ബി.പി.ഒ ശിവദാസ് റേഡിയോ നൽകി. കാരശ്ശേരി പഞ്ചായത്തിലെ നാഗേരിക്കുന്ന് രജീഷ്-ബീന ദമ്പതികളുടെ മകൻ ഏഴു വയസ്സുകാരൻ യദുകൃഷ്ണക്ക് സംസാരിക്കാനും തലയുയർത്തിപ്പിടിക്കാനും കഴിയില്ല. ഹെഡ്മാസ്റ്റർ പി.ഡി. ടോമി, ബി.ആർ.സി ട്രെയിനർ സുഭാഷ് പൂനത്ത്, കോഓഡിനേറ്റർമാരായ ഷിജി, അബ്ദുറഹ്മാൻ, ശശികുമാർ, പി.ടി.എ പ്രസിഡൻറ് ടി. മധുസൂദനൻ, എം.പി.ടി.എ പ്രതിനിധികളായ ഇ. മുബീന, ഹസീന, ആരിഫ സത്താർ, സബിത, അധ്യാപകരായ വി.എസ്. മോഹനൻ, സി.കെ. സിദ്ദീഖ്, കെ. അബ്ദുറസാഖ്, ആത്മജിത, ഖദീജ നസിയ, മുഹമ്മദ് താഹ എന്നിവർ സംബന്ധിച്ചു.
Loading...
COMMENTS