Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2019 11:32 PM GMT Updated On
date_range 15 March 2019 11:32 PM GMTലഹരിവിരുദ്ധ ബോധവത്കരണം
text_fieldsbookmark_border
പന്തീരാങ്കാവ്: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിെൻറയും ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറയും ആഭിമുഖ്യത്തിൽ ഒടുമ്പ്ര ആരോഗ്യ ഉപകേന്ദ്രത്തിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗംമൂലമുണ്ടാവുന്ന ശാരീരിക, മാനസിക, സാമൂഹിക പ്രശ്നങ്ങളെ ചിത്രീകരിക്കുന്ന പോസ്റ്റർ പ്രദർശനവും നടത്തി. അഡീഷനൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആശാദേവി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. സജിത ബീഗം അധ്യക്ഷത വഹിച്ചു. ജില്ല മെൻറൽ ഹെൽത്ത് പ്രോഗ്രാം ഓഫിസർ പി. സുരഭി ക്ലാസെടുത്തു. ജില്ല ടെക്നിക്കൽ അസിസ്റ്റൻറ് നാരായണൻ ചെറള, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി. അലി, ടി.കെ. മല്ലിക, എ.കെ. അജയ്കുമാർ എന്നിവർ സംസാരിച്ചു. FRI Lahari PK V കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിെൻറയും ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറയും ആഭിമുഖ്യത്തിൽ ഒടുമ്പ്ര ആരോഗ്യ ഉപകേന്ദ്രത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ ബോധവത്കരണം അഡീഷനൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആശാദേവി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story