Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:02 AM IST Updated On
date_range 8 March 2019 5:02 AM ISTജപ്പാൻ കുടിവെള്ളപദ്ധതി അപേക്ഷ ക്ഷണിക്കുന്നു
text_fieldsbookmark_border
നരിക്കുനി: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നരിക്കുനി പഞ്ചായത്തിലെ ഹരിശ്രീ റോഡ്, നരിക്കുനി ബസാർ മുതൽ നാലുപ ുരക്കൽ വരെയും അനുബന്ധ ശാഖകളും, എസ്.ബി.ടി മുതൽ നെട്ടോടിത്താഴം വരെയും അനുബന്ധ ശാഖകളും, നെട്ടോടിത്താഴം-പാലോളിത്താഴം അനുബന്ധ ശാഖകളും, ചെങ്ങോട്ടുപൊയിൽ ചെമ്പകുന്ന് റോഡും അനുബന്ധ ശാഖകളും, ചെമ്പക്കുന്ന്, നെട്ടോടിത്താഴം റോഡും അനുബന്ധ ശാഖകളും ഫയർ ഫോഴ്സ് റോഡും, ചാലിയേക്കരത്താഴം ശാഖകളും നരിക്കുനി ബസാർ മുതൽ കാപ്പാട് തുഷാരഗിരി റോഡിൽ നരിക്കുനി പഞ്ചായത്ത് അതിർത്തി വരെയും അനുബന്ധ ശാഖകളും നരിക്കുനി ടൗണിൽനിന്നും പൂനൂർ റോഡിൽ കാഞ്ഞിരമുക്ക് വരെയും അനുബന്ധ ശാഖകളിലും ശുദ്ധജല വിതരണ കണക്ഷൻ നൽകുന്നതിനായി 'ജിക്ക' പൈപ്പ് ലൈനുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ അപേക്ഷ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങുന്നതായി അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. ഈ പ്രദേശത്ത് കണക്ഷൻ ആവശ്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം ജല അതോറിറ്റിയുടെ ലൈസൻസ്ഡ് പ്ലംബർമാർ മുഖേന നിർദിഷ്ട മാതൃകയിലുള്ള പ്ലാൻ, ആധാർ കാർഡ്, എസ്റ്റിമേറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവയോടൊപ്പം 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിലുള്ള എഗ്രിമെൻറും സഹിതം കൊടുവള്ളി ജല അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർക്ക് സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story