Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:02 AM IST Updated On
date_range 8 March 2019 5:02 AM ISTവാർഷികം
text_fieldsbookmark_border
നരിക്കുനി: ഗ്രാമപഞ്ചായത്തിൽ നെടിയനാട് ജി.എം എൽ.പി സ്കൂളിെൻറ 92ാം വാർഷികാഘോഷവും സർവിസിൽനിന്ന് വിരമിക്കുന്ന യ ു.അബ്ദുൽ ബഷീറിനുള്ള യാത്രയയപ്പും സ്കൂൾ അങ്കണത്തിൽ നടന്നു. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന അധ്യക്ഷത വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇൻചാർജ് പി. അബ്്ദുൽ ജബ്ബാർ ഉപഹാര സമർപ്പണം നടത്തി. ഹെഡ്മാസ്റ്റർ രമേഷ് ബാബു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെർമാന്മാരായ ഐ.ആമിന, വസന്തകുമാരി, മെംബർമാരായ ഷിജി, മറിയക്കുട്ടി, പി.ടി.എ പ്രസിഡൻറ് കെ.സി മൂസ, യു.അബ്്ദുൽ ബഷീർ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.കെ.നൗഫൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story