Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:02 AM IST Updated On
date_range 8 March 2019 5:02 AM ISTകൂളിമാട് പാലത്തിന് നാളെ ശിലയിടും
text_fieldsbookmark_border
കൂളിമാട്: ചാലിയാറിനു കുറുകെ കൂളിമാട് കടവിൽ നിർമിക്കുന്ന പാലത്തിന് ശനിയാഴ്ച ശിലയിടും. രാവിലെ 11.30ന് കൂളിമാട് കടവ ിൽ തയാറാക്കുന്ന വേദിയിൽ മന്ത്രി ടി.പി. രാമകൃഷ്ണനാണ് നിർമാണോദ്ഘാടനം നിർവഹിക്കുക. കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് 25 കോടിയാണ് അനുവദിച്ചത്. 16ലേറെ വർഷത്തെ കാത്തിരിപ്പിനും സമരങ്ങൾക്കുമൊടുവിൽ പാലം യാഥാർഥ്യമാകുന്നതിൽ നാട്ടുകാർ ആഹ്ലാദത്തിലാണ്. തറക്കല്ലിടൽ നാടിെൻറ ഉത്സവമാക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപറേറ്റിവ് സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്. എവർഷൈൻ പാഴൂർ ഫൈനലിൽ കൂളിമാട്: ബ്രദേഴ്സ് നോർത്ത് ചേന്ദമംഗലൂർ സംഘടിപ്പിച്ച രണ്ടാമത് അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെൻറിെൻറ സെമി ഫൈനലിൽ സബ്സം യൂനാനി ചേന്ദമംഗലൂരിനെ എവർഷൈൻ പാഴൂർ പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. വെള്ളിയാഴ്ച നടക്കുന്ന രണ്ടാംസെമിയിൽ ചാലഞ്ചേഴ്സ് ചെറുവാടി, ന്യൂഫോം കൂടത്തായിയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story