Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2019 5:02 AM IST Updated On
date_range 24 Feb 2019 5:02 AM ISTമാവൂർ ജി.എച്ച്.എസ്.എസിൽ ലഹരിക്കെതിരെ യെല്ലോ ലൈൻ കാമ്പയിൻ
text_fieldsbookmark_border
മാവൂർ: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും പരിസരത്തും എല്ലാവിധ ലഹരി ഉൽപന്നങ്ങളുടെ ഉപയോഗവും വിപണനവും വിതരണവും കർശനമാ യി തടയുന്ന യെല്ലോ ലൈൻ കാമ്പയിൽ സംഘടിപ്പിച്ചു. സ്കൂളിലേക്കെത്തുന്ന മുഴുവൻ വഴികളിലും ലഹരി തടയുന്നതിനുള്ള പ്രതീകാത്മകമായ മഞ്ഞവര വരച്ച് എൻ.എസ്.എസ് യൂനിറ്റാണ് കാമ്പയിൻ സംഘടിപ്പിച്ചത്. ഹയർ സെക്കൻഡറി വിഭാഗം നാഷനൽ സർവിസ് സ്കീം എല്ലാ യൂനിറ്റുകളിലും ലഹരിക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാമ്പയിൻ. മഞ്ഞ വര വരച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്‌ഘാടനം ചെയ്തു. ലഹരിയുടെ പിടിയിൽനിന്ന് സമൂഹത്തെ രക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് കാമ്പയിൻ. വാർഡ് മെംബർ കെ. അനൂപ് അധ്യക്ഷത വഹിച്ചു. വളൻറിയർ ലീഡർ കെ. മിത്ര സ്വാഗതവും എ.പി. അർജുൻ നന്ദിയും പറഞ്ഞു. എൻ.എസ്.എസ് പെർഫോമൻസ് അസെസ്മെൻറ് കമ്മിറ്റി അംഗം എ.പി. മിനി, പ്രോഗ്രാം ഓഫിസർ കെ. സുമയ്യ, സ്റ്റാഫ് സെക്രട്ടറി എം.ടി. കുഞ്ഞിമൊയ്‌തീൻകുട്ടി, മേച്ചേരിക്കുന്ന് നവഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡൻറ് ജി.പി. ബാബു എന്നിവർ സംസാരിച്ചു. കാമ്പയിെൻറ ഭാഗമായി വളൻറിയർമാർ വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. മേഘ, അനഘ, കെ. അർജുൻ, ആദർശ്, മന്യ, നിതുൻ, ഹുസ്ന എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ കൂട്ടായ്മ മാവൂർ: സി.പി.എമ്മിെൻറ അറുകൊല രാഷ്ട്രീയത്തിനെതിരെ മാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി നിർവാഹക സമിതി അംഗം പി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.എസ്. രഞ്ജിത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് മുഖ്യപ്രഭാഷണം നടത്തി. േബ്ലാക്ക് പഞ്ചായത്ത് അംഗം കെ.എം. അപ്പുകുഞ്ഞൻ, പി. ഭാസ്കരൻ നായർ, പി.സി. അബ്ദുൽ കരീം, നിധീഷ് നങ്ങാലത്ത്, ഗിരീഷ് കമ്പളത്ത്, സി.പി. കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ദിവ്യപ്രകാശ്, മൈമൂന കടുക്കാഞ്ചീരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story