Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:02 AM IST Updated On
date_range 23 Feb 2019 5:02 AM ISTകമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം
text_fieldsbookmark_border
clku മാവൂർ: മേച്ചേരിക്കുന്നിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ കമ്പ്യൂട്ടർ ലാബ് േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. േബ്ലാക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശിവദാസൻ നായർ അധ്യക്ഷത വഹിച്ചു. േബ്ലാക്ക് മെംബർ രവികുമാർ പനോളി സംസാരിച്ചു. മാവൂർ സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങി മാവൂർ: ഷോപ്പിങ് കോംപ്ലക്സ് കം കല്യാണമണ്ഡപം നിർമാണത്തിെൻറയും നവീകരണത്തിെൻറയും ഭാഗമായി അടച്ചിട്ട മാവൂർ ബസ് സ്റ്റാൻഡ് പൂർണമായി തുറന്നുകൊടുത്തു. സ്റ്റാൻഡിൽ ബുധനാഴ്ച മുതൽ ബസുകൾ കയറിത്തുടങ്ങിയിരുന്നെങ്കിലും പൂർണമായിരുന്നില്ല. ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനപ്രകാരമാണ് 20ന് സ്റ്റാൻഡ് തുറന്നുകൊടുത്തത്. സ്റ്റാൻഡിൽ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതിനാൽ ഭാഗികമായി മാത്രമേ ബുധനാഴ്ച ബസുകൾ കയറിയിരുന്നുള്ളൂ. വെള്ളിയാഴ്ച ക്രമീകരണങ്ങൾ പൂർത്തിയായതോടെയാണ് ബസുകൾക്കായി സ്റ്റാൻഡ് പൂർണമായി തുറന്നുകൊടുത്തത്. ബസ് ബേകൾക്കു മുന്നിൽ രണ്ട് റീച്ച് കോൺക്രീറ്റ് ചെയ്തിരുന്നു. ഇത് ഉയർന്ന നിരപ്പിലുള്ള പ്രതലമായതിനാൽ ബസുകൾ കയറുന്നതിന് പ്രയാസമായിരുന്നു. വെള്ളിയാഴ്ച ഇവിടെ മണ്ണിട്ടും റോഡ് റോളർ ഉപയോഗിച്ച് നിരപ്പാക്കിയും ബസുകൾ കയറാൻ സൗകര്യപ്പെടുത്തി. കൂളിമാട് റോഡിനോട് ചേർന്ന് സ്റ്റാൻഡിെൻറ കിഴക്കുഭാഗത്തും സ്ഥലം നിരപ്പാക്കാനുണ്ടായിരുന്നു. ഇൗ പ്രവൃത്തിയും വെള്ളിയാഴ്ച പൂർത്തിയാക്കി. ഒാേട്ടാകൾ ഇവിടെ പാർക്ക് ചെയ്യാനായിരുന്നു തീരുമാനം. നിലവിൽ സ്റ്റാൻഡിെൻറ പടിഞ്ഞാറുഭാഗത്തും കെട്ടാങ്ങൽ റോഡിലുമായാണ് ഒാേട്ടാകൾ പാർക്ക് ചെയ്യുന്നത്. ബസ് ബേക്കു മുന്നിൽ ശേഷിക്കുന്ന ഭാഗം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി അടുത്തുതന്നെ കോൺക്രീറ്റ് ചെയ്യും. സ്റ്റാൻഡ് പൂർണമായി തുറന്നുകൊടുക്കുന്നതോടെ റോഡിൽ നിർത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും കർശനമായി തടയുമെന്ന് എസ്.െഎ കെ. ശ്യാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story