Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശക്തന്‍കുളങ്ങരയില്‍...

ശക്തന്‍കുളങ്ങരയില്‍ പ്ലാവ് കൊത്തല്‍ ഉത്സവം മാര്‍ച്ച് രണ്ടിന് കൊടിയേറും

text_fields
bookmark_border
ശക്തന്‍കുളങ്ങരയില്‍ പ്ലാവ് കൊത്തല്‍ ഉത്സവം മാര്‍ച്ച് രണ്ടിന് കൊടിയേറും
cancel
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിന് തുടക്കം കുറിച്ച് പ്ലാവ് കൊത്തല്‍ ചടങ്ങ് നടന ്നു. മാര്‍ച്ച് രണ്ടിന് ഉത്സവം കൊടിയേറും. കരിമരുന്ന് പ്രയോഗം, സമൂഹസദ്യ, കലാമണ്ഡലം ശിവദാസ് മാരാരും കാഞ്ഞിലശ്ശേരി വിനോദ് മാരാരും അവതരിപ്പിക്കുന്ന ഇരട്ടതായമ്പക, വടകര വരദയുടെ നാടകം 'അച്ഛന്‍' എന്നിവ കൊടിയേറ്റ ദിവസം നടക്കും. മാര്‍ച്ച് മൂന്നിന് തായമ്പക, മെലഡീസ് നൈറ്റ് ഗാനമേള, കോമരം കൂടിയ വിളക്ക്, നാലിന് കോട്ടപ്പുറം കുടവരവ്, തിരുവാതിരക്കളി, കളരിപ്പയറ്റ്, തേങ്ങയേറും പാട്ടും, അഞ്ചിന് ഓട്ടൻതുള്ളല്‍, കണലാടി വരവ്, ചൊവ്വല്ലൂര്‍ മോഹനന്‍ വാര്യരുടെ തായമ്പക, കൈരളി നൈറ്റ്, ആറിന് രാവിലെ നെയ്യാട്ടം, വരവുകള്‍, ഉച്ചഗുരുതി (അകത്തും പുറത്തും), കൊല്ല​െൻറ തിരുവായുധം വരവ്, ഭഗവതി തിറ, തട്ടാന്‍കണ്ടി തിടമ്പ് വരവ്, ആല്‍ത്തറ വരവ്, പൊതുജന വരവ്, തണ്ടാന്‍ വരവ്, താലപ്പൊലി, പരദേവതക്ക് നട്ടത്തിറ, പഠനസഹായ വിതരണ, ഗാനമേള, കരിമരുന്ന് പ്രയോഗം, വെള്ളാട്ട്, വേളിത്തിരിവെക്കല്‍, പരദേവത തിറ, കനല്‍ നിവേദ്യം, ഭഗവതി തിറ, ചാമുണ്ടി തിറ, കനലാട്ടം, ഏഴിന് കാളിയാട്ടപറമ്പില്‍ ഗുരുതി, ആറാട്ടിനെഴുന്നള്ളിപ്പ്, പാണ്ടിമേളം, സോപാന നൃത്തം, വാളകം കൂടല്‍, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story