Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 5:02 AM IST Updated On
date_range 21 Feb 2019 5:02 AM ISTഭരണത്തിലേറുന്ന പാർട്ടികൾക്ക് സംവരണ വിഷയത്തിൽ നിലപാടില്ല -വെൽഫെയർ പാർട്ടി
text_fieldsbookmark_border
കൊടുവള്ളി: ദലിത് പിന്നാക്ക വിഭാഗത്തിെൻറ അധികാര പങ്കാളിത്തത്തെ ഇല്ലാതാക്കാനാണ് ഭരണത്തിലേറുന്ന രാഷ്ട്രീയപാർട്ടികൾ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ പറഞ്ഞു. കൊടുവള്ളിയിൽ നടന്ന സംവരണ പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുവലത് മുന്നണികൾക്ക് സംവരണ വിഷയത്തിൽ തുല്യ നിലപാടാണുള്ളത്. അസത്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നവർ സംവരണ പ്രാതിനിധ്യം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം. കെ.എ.എസിൽ എല്ലാ സ്ട്രീമിലും സംവരണമാകാമെന്ന് സമ്മതിച്ച സർക്കാർ ഉത്തരവിറക്കാൻ വൈകിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി ടി.കെ. മാധവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ, ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ജയപ്രകാശൻ മടവൂർ സ്വാഗതവും തിരുവമ്പാടി മണ്ഡലം സെക്രട്ടറി ലിയാഖത്ത് അലി മുറമ്പാത്തി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story