Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 5:02 AM IST Updated On
date_range 21 Feb 2019 5:02 AM ISTപൂനൂരില്‍ അല അക്ഷരോത്സവത്തിന് തുടക്കമായി
text_fieldsbookmark_border
താമരശ്ശേരി: വൈവിധ്യങ്ങളുടെ പാരസ്പര്യമാണ് ഭാരതീയത രൂപപ്പെടുത്തിയതെന്നും ഈ വൈവിധ്യങ്ങള്‍ തന്നെയാണ് അധഃസ്ഥിതരെയും സ്ത്രീകളെയും പിന്നാക്ക വിഭാഗങ്ങളെയും അടിച്ചമര്‍ത്താന്‍ വഴിയൊരുക്കിയതെന്നും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു. അല സാഹിത്യവേദിയുടെ രണ്ടാമത് അക്ഷരോത്സവം പൂനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ദിനേശ് പൂനൂര്‍ അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് മുഖ്യപ്രഭാഷണം നടത്തി. അക്ഷരോത്സവ സപ്ലിമെൻറ് പ്രകാശനം വി.എം. അബ്ദുറഹ്മാന്‍, ബാബു കുടുക്കിലിന് നല്‍കി നിർവഹിച്ചു. ജില്ല പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം, ഗിരീഷ് തേവള്ളി, സി.പി. കരീം, കെ. അബൂബക്കര്‍, താര അബ്ദുറഹ്മാന്‍ ഹാജി, അഡ്വ. എന്‍.എ. ലത്തീഫ്, സി.കെ. അസീസ്ഹാജി, എന്‍. അജിത്കുമാര്‍, പി.എച്ച്. ഷമീര്‍, ഫസല്‍വാരിസ്, സി.കെ.എ. ഷമീര്‍ബാവ, സി.പി. ഉണ്ണി, ഷാനവാസ് പൂനൂര്‍, കെ. നിസാര്‍ എന്നിവർ സംസാരിച്ചു. ജാഫര്‍ കോളിക്കല്‍ സ്വാഗതവും സി.പി. റഷീദ് നന്ദിയും പറഞ്ഞു. വൈകീട്ട് കലാസന്ധ്യയും അരങ്ങേറി. എളേറ്റില്‍ ഹോസ്പിറ്റലിെൻറ സഹകരണത്തോടെ ബുധനാഴ്ച രാവിലെ നടന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. ഡോ. റമീസ് ഇടവത്ത്, ഡോ. നൗഷിറ ഷാഫി, ഡോ. എം.കെ. അരുണ്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു. പൂനൂര്‍ ടൗണിനോട് ചേര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ അക്ഷരനഗരിയിലാണ് അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായത്. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകമേളയാണ് അക്ഷരോത്സവത്തിെൻറ പ്രധാന ആകര്‍ഷണം. രണ്ടാം ദിവസമായ വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സാഹിത്യസംഗമം ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുതുവഴി തേടുന്ന കവിതകള്‍, കഥയുടെ ജാലകം എന്നീ സെഷനുകളും ഗാനമേളയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story