Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരോത്സവം...

നഗരോത്സവം സംഘടിപ്പിച്ചു

text_fields
bookmark_border
നഗരോത്സവം സംഘടിപ്പിച്ചു
cancel
കൊടുവള്ളി: ദേശീയ നഗര ഉപജീവന പദ്ധതി പ്രകാരം വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ സാധാരണക്കാർക്ക് അവസരമൊരുക്കു ക എന്ന ലക്ഷ്യവുമായി കൊടുവള്ളി നഗരസഭയിൽ നഗരശ്രീ ഉത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ ഷരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എ.പി. മജീദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഹാജറ ഉസ്മാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.സി. നൂർജഹാൻ, കൗൺസിലർമാരായ കെ. ജമീല, ടി.പി. അബ്ദുൽ നാസർ, പി. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതി പ്രകാരമുള്ള സൗജന്യ ഗ്യാസ് കണക്ഷൻ വിതരണോദ്ഘാടനം ചെയർപേഴ്സൻ നിർവഹിച്ചു. 133 പേരുടെ അപേക്ഷ ചടങ്ങിൽ സ്വീകരിച്ചു. നഗരശ്രീ ഉത്സവത്തി​െൻറ ഭാഗമായി ബാങ്ക് അക്കൗണ്ട് ഓപണിങ് മേളയും സംഘടിപ്പിച്ചു. 41 പേർ സീറോ ബാലൻസ് അക്കൗണ്ട് ഓപൺ ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുൽ ഖാദർ സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൻ ഗീതാകുമാരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story