Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രീൻ അംബാസഡർമാർക്ക്​...

ഗ്രീൻ അംബാസഡർമാർക്ക്​ പരിശീലനം

text_fields
bookmark_border
ഗ്രീൻ അംബാസഡർമാർക്ക്​ പരിശീലനം
cancel
കൊടുവള്ളി: സ്കൂളിലെ പരിസ്ഥിതി ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കൊടുവള്ളി ഉപജില്ലയിൽ ഗ്രീൻ അംബാസഡർമാ ർ സജ്ജരായി. ജില്ല ഭരണകൂടത്തി​െൻറ സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതി സ്കൂളുകളിൽ നടപ്പാക്കാൻ സേവി​െൻറ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട കൊടുവള്ളി ഉപജില്ലയിലെ ഗ്രീൻ അംബാസഡർമാർക്കുള്ള ശിൽപശാല കെ.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നഗരസഭ വൈസ് ചെയർമാൻ എ.പി. മജീദ് ഉദ്ഘാടനം നിർവഹിച്ചു. ഐഡൻറിറ്റി കാർഡ് വിതരണം പ്രഫ. ശോഭീന്ദ്രൻ നിർവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം. മുരളീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സേവ് ജില്ല കോഒാഡിനേറ്റർ വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. എച്ച്.എം ഫോറം കൺവീനർ എം. അബ്ദുൽ അസീസ്, ലിസി ജോസ്, ഷൗക്കത്ത് അലി എരോത്ത്, ജന്നത്ത് ഷെറിൻ, കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story