Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2019 5:02 AM IST Updated On
date_range 13 Feb 2019 5:02 AM ISTകുഴൽപണവുമായി രണ്ടുപേര്‍ പിടിയില്‍
text_fieldsbookmark_border
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചെക്പോസ്റ്റില്‍ 19 ലക്ഷം രൂപ കുഴല്‍പണവുമായി രണ്ടുപേര്‍ പിടിയിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ സുല്‍ഫിക്കര്‍ അലി (32), കെ.പി. മുഹമ്മദ് ബഷര്‍ (31) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മൈസൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് കാറില്‍ കടത്തുകയായിരുന്ന പണം എക്‌സൈസ് ഇൻറലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇന്‍സ്‌പെക്ടർമാരായ എം. സുനില്‍, ബെന്നി ജോര്‍ജ്, പ്രിവൻറിവ് ഓഫിസര്‍മാരായ കെ. രമേശ്, പി.എസ്. വിനീഷ്, വി.പി. ഏലിയാസ്, അബ്ദുൽ സലീം, സി.ഇ.ഒ പ്രജീഷ്, ഡ്രൈവര്‍ ബീരാന്‍കോയ എന്നിവർ സംഘത്തിലുണ്ടായിരുന്നു. കൂടൂതല്‍ നടപടികള്‍ക്കായി പണവും പ്രതികളെയും ബത്തേരി പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story