Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2019 5:04 AM IST Updated On
date_range 12 Feb 2019 5:04 AM ISTകെ.എസ്.ആർ.ടി.സി ബംഗളൂരു സർവിസ് പുനഃസ്ഥാപിക്കാൻ നിർദേശം
text_fieldsbookmark_border
കുറ്റ്യാടി: നഷ്ടമാണെന്ന കാരണത്താൽ ഒരാഴ്ചയായി നിർത്തിവെച്ച തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നുള്ള ബംഗളൂരു സർവിസ് പുനഃസ്ഥാപിക്കാൻ സോണൽ മാനേജർ നിർദേശിച്ചു. ലാഭകരമല്ലെന്ന് പറഞ്ഞ് ദിനേനയുള്ള സർവിസ് ആഴ്ചയിൽ രണ്ടു ദിവസമായി ചുരുക്കിയിരുന്നു. ഇതിനെതിരെ നാട്ടുകാരും, യാത്രക്കാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങുകയും സമരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തൊട്ടിൽപ്പാലം ഡിപ്പോയിലെ ബസിെൻറ ഫിറ്റ്നസ് പുതുക്കാത്തതിനാൽ ചൊവ്വാഴ്ച ഓടാൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു. കോഴിക്കോട് ഡിപ്പോയിലെ ഒരു ബസ് തൊട്ടിൽപാലത്തുണ്ട്. അത് ഓടിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ ആഭിമുഖ്യത്തിൽ ഡിപ്പോ മാർച്ചും ധർണയും നടത്തി. കെ.എസ്.ആർ.ടി.സി സോണൽ മാനേജർ ഡി.വൈ.എഫ്.ഐ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ചൊവ്വാഴ്ച മുതൽ സർവിസ് പുനരാരംഭിക്കുന്നതെന്ന് നേതാക്കൾ അവകാശപ്പെട്ടു. ജില്ല ജോയൻറ് സെക്രട്ടറി പി.സി. ഷൈജു ഉദ്ഘാടനം ചെയ്തു. എം.കെ. നികേഷ് അധ്യക്ഷത വഹിച്ചു. പി.പി. സുനീഷ്, വി.കെ. മഹേഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ. റഷീദ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story