Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2019 5:03 AM IST Updated On
date_range 10 Feb 2019 5:03 AM ISTലീഡേഴ്സ് ദുരന്തനിവാരണ പരിശീലന ക്യാമ്പ്
text_fieldsbookmark_border
പൂനൂര്‍: ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ഡിസാസ്റ്റര്‍ മാനേജ്മെൻറ് ടീം കേരളയും ട്രോമകെയര്‍ കോഴിക്കോടും സംയുക്തമ ായി രണ്ടുദിവസത്തെ ലീഡേഴ്സ് ദുരന്തനിവാരണ പരിശീലന ക്യാമ്പിന് പൂനൂര്‍ കാരുണ്യതീരം കാമ്പസില്‍ തുടക്കമായി. ദുരന്ത നിവാരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് പരിശീലനം നല്‍കുന്നതിെൻറ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ.എ ഷമീര്‍ബാവ പറഞ്ഞു. യു.എല്‍.സി.സി, മര്‍ക്കസ് നോളജ്സിറ്റി, ബേബി മെമ്മോറിയല്‍ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേനാംഗങ്ങളും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന്‍ നൂറോളം സന്നദ്ധ സംഘടന പ്രതിനിധികളുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ട്രോമ കെയര്‍ പ്രസിഡൻറ് അഡ്വ. സി.എം. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കോഒാഡിനേറ്റര്‍ കെ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ട്രോമകെയര്‍ സെക്രട്ടറി രാജഗോപാല്‍, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കേരള ലക്ഷദ്വീപ് കമീഷണര്‍ ബഷീര്‍ വാഴക്കാട്, കന്തലാട് വില്ലേജ് ഓഫിസര്‍ നൗഫല്‍ കുഞ്ഞോത്ത്, കെ.സി. അബ്ദുല്‍ വഹാബ് എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ ജനറൽ സെക്രട്ടറി സി.കെ.എ. ഷമീര്‍ ബാവ സ്വാഗതവും ഡിസാസ്റ്റര്‍ ടീം കോഒാഡിനേറ്റര്‍ ഷംസുദ്ദീന്‍ എകരൂല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story