Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരോഗത്തി​െൻറ അവശത...

രോഗത്തി​െൻറ അവശത വകവെക്കാതെ ആടിയും പാടിയും അവർ ഒത്തുകൂടി

text_fields
bookmark_border
രോഗത്തി​െൻറ അവശത വകവെക്കാതെ ആടിയും പാടിയും അവർ ഒത്തുകൂടി
cancel
ബാലുശ്ശേരി: രോഗത്തി​െൻറ അവശത വകവെക്കാതെ വീൽചെയറിൽ ഇരുന്നും കട്ടിലിൽ കിടന്നും, അവർ കലാപരിപാടികളിൽ പങ്കുകൊള്ളുകയും ആസ്വദിക്കുകയും ചെയ്തു. പനങ്ങാട് പഞ്ചായത്തിലെ കിടപ്പുരോഗികളുടെ കുടുംബസംഗമത്തിൽ പങ്കെടുക്കാനെത്തിയ 63 പേരിൽ 10ഓളം പേർ കട്ടിലിൽ കിടന്നും വീൽചെയറിൽ നീങ്ങിയുമാണ് തങ്ങളുടെ സഹരോഗികളുടെയും സഹപ്രവർത്തകരുടെയും കലാപരിപാടികൾ ആസ്വദിച്ചത്. കണ്ണാടിപ്പൊയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച കിടപ്പുരോഗികളുടെ കുടുംബസംഗമം -സാന്ത്വന തീരം-രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും മനസ്സിന് സന്തോഷവും സാന്ത്വനവും പകരുന്നതായി. അരക്കുതാഴെ തളർന്നവർ, അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ, പ്രമേഹം ബാധിച്ച് കാൽ മുറിച്ചുമാറ്റിയവർ തുടങ്ങി വിവിധ രോഗങ്ങൾ വന്ന് വീടി​െൻറ അകത്തളങ്ങളിൽ കഴിയുന്നവരും അവരുടെ കുടുംബാംഗങ്ങളുമായിരുന്നു സംഗമത്തിനെത്തിയിരുന്നത്. രാവിലെ മുതൽ വിവിധ കലാപരിപാടികൾ ഇവർക്കായി ഒരുക്കിയിരുന്നു. ചാനൽ താരങ്ങളായ സുധീഷ് കോട്ടൂർ, പ്രഭീഷ് എന്നിവരുടെ നേതൃത്വത്തിൽ കോമഡി ഷോയും വട്ടോളി മനോരഞ്ജൻ ആർട്സി​െൻറ വഞ്ചിനാടകവും കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികളും അരങ്ങേറി. കുടുംബ സംഗമത്തിൽ പങ്കെടുത്ത എല്ലാ കിടപ്പുരോഗികൾക്കും ഭക്ഷണക്കിറ്റും പുതപ്പും ഗ്രാമ പഞ്ചായത്ത് വിതരണം ചെയ്തു. കുടുംബസംഗമം രാവിലെ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. കെ.എൽ. മാത്യു, ഷീജ മങ്ങാടൻകണ്ടി എന്നിവർ സംസാരിച്ചു. എൽ.വി. വിലാസിനി സ്വാഗതവും മെഡിക്കൽ ഓഫിസർ ഡോ. അനൂപ് കൃഷ്ണ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story