Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅതിര്‍ത്തി കടന്ന്...

അതിര്‍ത്തി കടന്ന് 'റോബിന്‍ഹുഡ്' എത്തി; സ്നേഹം വിളമ്പി ഒപ്പംചേർന്നു

text_fields
bookmark_border
കോഴിക്കോട്: ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ വിശന്നുവലയുന്നവർക്ക് ഒരു നേരത്തെയെങ്കിലും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 'റോബിന്‍ഹുഡ് ആര്‍മി' കേരളത്തിലും. ആഗോളതലത്തില്‍ പ്രതിമാസം 80 നഗരങ്ങളിലായി 2.75 ലക്ഷത്തോളം ആളുകള്‍ക്ക് ആഹാരമെത്തിക്കുന്ന സംഘം സംസ്ഥാനത്ത് കോഴിക്കോടാണ് ആദ്യമായി തുടക്കം കുറിച്ചത്. നഗരത്തിൽ ആദ്യഘട്ടത്തിൽ 371 പേർക്ക് ഭക്ഷണം നൽകി. തെരുവിലലയുന്നവർക്കും െറയിൽവേ സ്‌റ്റേഷൻ പരിസരത്ത് കഴിയുന്നവർക്കുമാണ് ആദ്യമായി ഭക്ഷണ പൊതികൾ എത്തിച്ചത്. കൂടാതെ, സ​െൻറ് വിൻസ​െൻറ് ഓർഫനേജിലും കരുണ സ്‌പെഷൽ സ്കൂളിലും സ്നേഹത്തി​െൻറ കൈകളെത്തി. റസ്റ്റാറൻറുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന ഭക്ഷണമാണ് വിശക്കുന്നവര്‍ക്കായി എത്തിച്ചു നൽകുന്നത്. റോബിന്‍ഹുഡ് ആര്‍മിക്കായി ജില്ലയിൽ മുപ്പത്തഞ്ചോളം വളൻറിയർമാരുണ്ട്. വിശക്കുന്ന പൗരന്മാരെ സേവിക്കുക എന്നതാണ് റോബിന്‍ ഹുഡി​െൻറ ദൗത്യം. മുംബൈ സ്വദേശിനി സന ജാസിമിനാണ് ജില്ലയുടെ ചുമതല. ഭർത്താവ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ജാസിമുമായി കുവൈത്തിൽ നിന്ന് ഇവിടെ എത്തിയശേഷമാണു പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചത്. സത്യത്തി​െൻറയും നന്മയുടെയും നഗരത്തിൽ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സന പറഞ്ഞു. കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുക, സ്ത്രീകൾക്ക് സഹായം നൽകുക എന്നിവയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും അതിനായി സേവന തൽപരരായ അധ്യാപക സ്‌പോൺസർമാരെ ആവശ്യമുണ്ടെന്നും സന പറഞ്ഞു. സന്നദ്ധരായ ഏതാനും പേര്‍ ചേര്‍ന്ന് ഡല്‍ഹിയില്‍ 2014ലാണ് കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൂട്ടായ്മയിൽ 12 രാജ്യങ്ങളിൽനിന്ന് 24,500 ലധികം വളൻറിയർമാരുണ്ട്. നിരവധി പ്രമുഖരും ഇവരുടെ ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്. വൈബ് സൈറ്റ് വഴി ആർക്കും അംഗമാവാൻ സാധിക്കും. കോഴിക്കോടുനിന്ന് കൂടുതൽ വളൻറിയർമാരെ ചേർത്ത് പ്രവർത്തനം വിപുലീകരിക്കാനാണ് പദ്ധതി. വിസ്മയയാണ് വളൻറിയർ കോഓഡിനേറ്റർ. ശൈത്യ, മുൻസിൽ, സൗമ്യ, ആദർശ്, സാലിദ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story