Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:02 AM IST Updated On
date_range 5 Feb 2019 5:02 AM ISTസ്വാശ്രയ കോളജുകളിലെ അരാഷ്ട്രീയവത്കരണം അനുവദിക്കില്ല -എസ്.എഫ്.ഐ
text_fieldsbookmark_border
പേരാമ്പ്ര: സ്വാശ്രയ കോളജുകളിലെ അരാഷ്ട്രീയവത്കരണം അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ പേരാമ്പ്ര ഏരിയാ സമ്മേളനം. വിദ്യാർഥികളുടെ ഹാജർ, നിരന്തര മൂല്യനിർണയം എന്നിവ ഉപയോഗപ്പെടുത്തി വിദ്യാർഥികളെ ചൂഷണം ചെയ്യുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും എസ്.എഫ്.ഐ ചൂണ്ടിക്കാട്ടി. സമ്മേളനത്തിെൻറ ഭാഗമായി നടന്ന പൊതുസമ്മേളനം ചെറുവണ്ണൂരിൽ സൈമണ്‍ബ്രിട്ടോ നഗറില്‍ എസ്.എഫ്.ഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം നിതീഷ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. അഭിമന്യു നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ജില്ല സെക്രട്ടറി ടി. അതുല്‍, ജില്ല പ്രസിഡൻറ് ആര്‍. സിദ്ധാര്‍ഥ് രവീന്ദ്രന്‍, ജില്ല വൈസ് പ്രസിഡൻറ് സിനാന്‍ ഉമ്മര്‍, സംസ്ഥാനകമ്മിറ്റി അംഗം ബിബിന്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളന നഗരിയില്‍ നടന്ന പൂര്‍വ നേതൃസംഗമം എസ്.എഫ്.ഐ മുന്‍ ജില്ല സെക്രട്ടറി എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് കെ.പി. ബിജു, പി.എസ്. പ്രവീണ്‍, എം.എം. അതുല്‍ ദാസ്, എന്നിവര്‍ സംസാരിച്ചു. സമ്മേളനം 25 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കിരണ്‍ ബാബു (സെക്രട്ടറി), എം.എം. അര്‍ജുന്‍ മോഹനന്‍(പ്രസിഡൻറ്), മെല്‍ജോ അഗസ്റ്റിന്‍, അശ്വന്ത് ചന്ദ്ര, (ജോയൻറ് സെക്രട്ടറിമാര്‍), നവതേജ് എസ്. മോഹന്‍, അഹന (വൈസ് പ്രസിഡൻറുമാര്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story