Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:02 AM IST Updated On
date_range 5 Feb 2019 5:02 AM ISTcption സിറാജ് മേല്‍പ്പാലം സര്‍വിസ് റോഡ് ഒഴിവാക്കി നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനം
text_fieldsbookmark_border
സിറാജ് മേല്‍പ്പാലം സര്‍വിസ് റോഡ് ഒഴിവാക്കി നിർമാണം വേഗത്തിലാക്കാന്‍ തീരുമാനം കൊടുവള്ളി: ടൗണിലെ സിറാജ് മേൽപ്പാലം നിർമാണനടപടികള്‍ വേഗത്തിലാക്കുന്നതിന് കൊടുവള്ളി മഹല്ല് പള്ളിയുടെ ഖബര്‍സ്ഥാനുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ ഒഴിവാക്കി പള്ളിഭാഗത്ത് കൂടി കടന്നുപോകുന്ന സര്‍വിസ് റോഡ് ഒഴിവാക്കുന്നതിന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. എം.എൽ.എ.മാരായ കാരാട്ട് റസാക്ക്, പി.ടി.എ. റഹിം എന്നിവരുടെ സാന്നിധ്യത്തില്‍ കിഫ്ബി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി 55.58 കോടി ചെലവഴിച്ചാണ് മേല്‍പ്പാലം നിർമിക്കുന്നത്. സിറാജ് ബൈപ്പാസ് കടന്നുപോകുന്നത് കൊടുവള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനും യത്തീംഖാന പള്ളിയുടെ മിനാരവും ഉള്‍പ്പെട്ട തരത്തിലുള്ള അലൈൻമെൻറായിരുന്നു നേരേത്തയുള്ളത്. എന്നാല്‍ ഇത് രണ്ടും ഒഴിവാക്കിയാല്‍ മാത്രമേ ഈ പദ്ധതി വേഗത്തിലാക്കാന്‍ കഴിയുകയുള്ളൂവെന്ന് മന്ത്രിതലത്തില്‍ നിർദേശമുയര്‍ന്നിരുന്നു. ഇതിെൻറ ഭാഗമായി കാരാട്ട് റസാക്ക് എം.എൽ.എയുടെ സാന്നിധ്യത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ജനുവരി 14ന് സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിെൻറ തുടര്‍ച്ചയായാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് യോഗംചേര്‍ന്ന് തീരുമാനമെടുത്തത്. സി.എം.ഡി കണ്‍സല്‍ട്ടൻറുമാരായ വി.ജി. ഹരി, ദീപക് ബെന്നി, ഡയറക്ടര്‍ ഡോ. ജി. സുരേഷ്, പ്രഫ. ഡോ. എ. സുദര്‍ശന്‍, അസോ. പ്രഫ. ഡോ. ആര്‍.സി. സാബു, കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം, ജി.എം. പി.എ. ഷൈല, േപ്രാജക്ട് മാനേജര്‍ ആര്‍.കെ. ദീപു, അസി. േപ്രാജക്ട് മാനേജര്‍ പി. മാത്യു ഫ്രാന്‍സിസ്, േപ്രാജക്ട് അസി. രാകേഷ്, ആര്‍.ബി.ഡി സി.കെ. ലിമി, േപ്രാജക്റ്റ് കോഒാഡിനേറ്റര്‍ വി.പി. വത്സരാജ് എന്നിവര്‍ പങ്കെടുത്തു. Kdy-1 Kifbi meetting.jpg ടൗണിലെ സിറാജ് മേൽപ്പാലം നിർമാണനടപടി ചർച്ചചെയ്യുന്നതിനായി തിരുവനന്തപുരത്ത് ചേർന്ന കിഫ്ബി യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story