Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 5:02 AM IST Updated On
date_range 21 Jan 2019 5:02 AM ISTസമ്പൂർണ ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം
text_fieldsbookmark_border
നടുവണ്ണൂർ: പൊതുവിദ്യാലയങ്ങൾ മികവിെൻറ കേന്ദ്രങ്ങളാവുകയാണെന്നും ആധുനികമായ പഠന-ബോധന സാഹചര്യങ്ങൾ ഒരുക്കി മുന് നേറുകയാണെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ. നടുവണ്ണൂർ ജി.എം.എൽ.പി സ്കൂൾ സമ്പൂർണ ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, മന്ത്രി ടി.പി. രാമകൃഷ്ണൻ അനുവദിച്ച പ്രത്യേക ഫണ്ട് എന്നിവ ഉപയോഗിച്ചാണ് നടുവണ്ണൂർ ജി.എം.എൽ.പി സ്കൂളിലെ ക്ലാസ് മുറികൾ ഡിജിറ്റലാക്കുന്നത്. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ ഇ. മുരളീധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട, വൈസ് പ്രസിഡൻറ് പി. അച്യുതൻ, ജില്ല പഞ്ചായത്ത് അംഗം ശ്രീജ പുല്ലിരിക്കൽ, ഗ്രാമപഞ്ചായത്ത് അംഗം അഷ്റഫ് മങ്ങര, പേരാമ്പ്ര എ.ഇ.ഒ പി. ഗോപാലൻ, ബി.ആർ.സി ട്രെയിനർ എം. രജീഷ്, എൻ. ആലി, കെ.പി. സത്യൻ, അഷ്റഫ് പുതിയാപ്പുറം, എം.വി. ബാലൻ, പ്രസ്സ് ഫോറം സെക്രട്ടറി കെ.ടി.കെ. റഷീദ്, പി.ടി.എ പ്രസിഡൻറ് എൻ.കെ. സലീം, എം.പി.ടി.എ പ്രസിഡൻറ് എൻ.കെ. ഷൈമ, ഇ.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. സാംസ്കാരിക ഘോഷയാത്രയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story