Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 5:02 AM IST Updated On
date_range 21 Jan 2019 5:02 AM ISTപെരുവട്ടൂരിൽ അക്ഷരവീടിന് ശിലയിട്ടു
text_fieldsbookmark_border
കൊയിലാണ്ടി: പെരുവട്ടൂരിൽ നഗരസഭ നിർമിക്കുന്ന അക്ഷരവീടിന് ശിലയിട്ടു. കുട്ടികൾക്ക് പ്രകൃതിജന്യമായ അന്തരീക്ഷത് തില്‍ മാതൃക അംഗൻവാടി, അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനത്തോടൊപ്പം മത്സര പരീക്ഷകളില്‍ പങ്കെടുത്ത് വിജയിക്കാനുതകുംവിധം മാതൃപഠനകേന്ദ്രം, വയോജന സൗഹൃദ കേന്ദ്രം എന്നിവ ഉള്‍പ്പെടുന്നതാണ് അക്ഷരവീട്. ജനകീയ ഫണ്ട് സ്വരൂപിച്ച് വാങ്ങിയ 7.5 സെൻറ് സ്ഥലത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ നഗരസഭ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിെൻറ ആദ്യഘട്ടം നിര്‍മിക്കുന്നത്. അക്ഷരവീടിെൻറ ശിലാസ്ഥാപനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിർവഹിച്ചു. ഇവിടേക്ക് നിര്‍മിച്ച റോഡ് കെ. ദാസന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി, സ്ഥിരംസമിതി ചെയര്‍മാന്മാരായ എന്‍.കെ. ഭാസ്‌കരൻ, വി. സുന്ദരൻ, നഗരസഭാംഗങ്ങളായ സിബിന്‍ കണ്ടത്തനാരി, എം. സുരേന്ദ്രൻ, കെ.ടി. റഹ്മത്ത്, പി.കെ. രാമദാസൻ, സി.ഡി.പി.ഒ പി. അനിത, ശശി കോട്ടിൽ, വി.ടി. സുരേന്ദ്രൻ, മുരളീധരഗോപാല്‍, അന്‍വര്‍ ഇയ്യഞ്ചേരി, പി. സുധാകരൻ, ചന്ദ്രന്‍ പൂതക്കുറ്റി, ഷൈജ ശ്രീലകം, കെ.എം. സുനിത, നഗരസഭ സൂപ്രണ്ട് വി.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story