Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആയഞ്ചേരി...

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്​പെൻസറിക്ക് തറക്കല്ലിട്ടു

text_fields
bookmark_border
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്​പെൻസറിക്ക് തറക്കല്ലിട്ടു
cancel
ആയഞ്ചേരി: പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തി​െൻറ ശിലാസ്ഥാപനം പാറക്കൽ അബ്ദുല്ല എം.എൽ.എ നിർവഹിച്ചു. ത ൈക്കണ്ടി മൊയ്തുഹാജി സൗജന്യമായി നല്‍കിയ 10 സ​െൻറ് സ്ഥലത്താണ് ഡിസ്പെൻസറി നിര്‍മിക്കുന്നത്. പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ കെട്ടിട നിർമാണത്തിന് അനുവദിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ ചുമതല ഏറ്റെടുത്തിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നഷീദ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, റീന രാജൻ, രൂപ കേളോത്ത്, ബ്ലോക്ക് അംഗം തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, വാർഡ് അംഗങ്ങളായ കൗല ഗഫൂർ, ടി.വി. കുഞ്ഞിരാമൻ, എൻ.കെ. ചന്ദ്രൻ, വി.വി. സൗമ്യ, സുനിത മലയിൽ, വി. ബാലൻ, മെഡിക്കൽ ഓഫിസർമാരായ ഡോ. രമേശൻ, ഡോ. മോഹൻദാസ്, ഡോ. എസ്.കെ. സിലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കാട്ടിൽ മൊയ്തു മാസ്റ്റർ, കണ്ണോത്ത് ദാമോദരൻ, കാക്കോറ ഗോപാലൻ, കെ.സി. രവി, പുത്തൂർ ശ്രീവത്സൻ, സി.കെ. ഗഫൂർ, പഞ്ചായത്ത് സെക്രട്ടറി രാജീവൻ, ടി.കെ. ഹാരിസ്, തറമ്മൽ കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story