Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജീവകാരുണ്യ രംഗത്ത്...

ജീവകാരുണ്യ രംഗത്ത് പുതിയ ചുവടുവെപ്പുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

text_fields
bookmark_border
ജീവകാരുണ്യ രംഗത്ത് പുതിയ ചുവടുവെപ്പുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്
cancel
ആയഞ്ചേരി: ഹൃദയ, വൃക്ക, അർബുദ രോഗികൾക്ക് സാന്ത്വനമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്. രോഗികള്‍ക്ക് കുടുംബാരോഗ്യ കേന ്ദ്രം വഴി സൗജന്യ മരുന്നു വിതരണത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപയാണ്‌ ഇതിനായി ഈ വർഷം ചെലവഴിക്കുന്നത്. അടുത്ത വാർഷിക പദ്ധതിയിലും മരുന്നുവിതരണത്തിനായി ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. മെഡിക്കൽ ഓഫിസർ സാക്ഷ്യപ്പെടുത്തിയ രോഗികൾക്ക് ആവശ്യമായ മുഴുവൻ മരുന്നുകളും നീതി മെഡിക്കൽ സ്റ്റോർ മുഖേനയാണ് ലഭ്യമാക്കുന്നത്. മരുന്നുവിതരണത്തി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നഷീദ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്‍മാരായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, രൂപ കേളോത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, വാർഡ് മെംബർമാരായ ടി.വി. കുഞ്ഞിരാമൻ, ബാബു കുളങ്ങരത്ത്, എൻ.കെ. ചന്ദ്രൻ, വി. സൗമ്യ, എൻ.കെ. ശ്രീലത, എൻ. റീജ, സുനിത മലയിൽ, മെഡിക്കൽ ഓഫിസർ വിജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസ്, അനിൽ ആയഞ്ചേരി, സോമൻ കരുവാണ്ടി, ഹാരിസ് മുറിച്ചാണ്ടി, ദേവാനന്ദൻ, കെ.കെ. നാരായണന്‍, സി.വി. കുഞ്ഞിരാമന്‍, ഖാദർ, ശ്രീവത്സൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story