Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:03 AM IST Updated On
date_range 6 Jan 2019 5:03 AM ISTവ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ സംരക്ഷണം നൽകണം
text_fieldsbookmark_border
മുക്കം: ഹർത്താൽ ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നതിൽ സർക്കാർ സംരക്ഷണം നൽകണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി മുക്കം മേഖല യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ഹർത്താലിൽ വ്യാപാര സ്ഥാപനങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടം സംഭവിച്ചത്. തുറന്നുപ്രവർത്തിക്കുമ്പോൾ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തണം. മേഖല പ്രസിഡൻറ് കെ.എം. കുഞ്ഞവറാൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി മുക്കം: വനിതാമതിലുമായി ബന്ധപ്പെട്ട് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദുവിനെ യു.ഡി.എഫ് കൗൺസിലർ ഫോണിൽ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർ മുക്കം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എ. കല്യാണിക്കുട്ടി, എ.എം. ജമീല, പ്രജിത, ത്രിവേണി, ഉഷാകുമാരി, പി. ലീല എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story